AN Shamseer file
Kerala

മോശം പെരുമാറ്റം; സ്പീക്കറുടെ പരാതിയിൽ വന്ദേഭാരത് ടിടിഇക്കെതിരേ നടപടി

ചെയർകാർ ടിക്കറ്റെടുത്ത സുഹൃത്ത് സ്പീക്കറോട് സംസാരിക്കാൻ എത്തിയപ്പോഴാണ് തർക്കമുണ്ടായത്

തിരുവനന്തപുരം: സ്പീക്കർ എ.എൻ. ഷംസീറിന്‍റെ പരാതിയിൽ വന്ദേഭാരത് ടിടിഇക്കെതിരേ നടപടി. മേശമായി പെരുമാറിയെന്ന പരാതിയിലാണ് നടപടി. പരാതിയെ തുടർന്ന് ചീഫ് ടിടിഇ പത്മകുമാറിനെയാണ് വന്ദേഭാരതിൽ നിന്നും ഒഴിവാക്കിയത്. ജൂലൈ 31 ന് എറണാകുളത്തു വച്ചായിരുന്നു സംഭവം.

എക്സിക്യൂട്ടിവ് ചെയർകാറിലായിരുന്നു സ്പീക്കറുടെ യാത്ര. അതിനിടെ, ചെയർകാർ ടിക്കറ്റെടുത്ത സുഹൃത്ത് സ്പീക്കറോട് സംസാരിക്കാൻ എത്തിയപ്പോഴാണ് തർക്കമുണ്ടായത്. താൻ സ്പീക്കറാണെന്ന് പറഞ്ഞിട്ടും മോശമായി പെരുമാറിയെന്നാണ് പരാതിയിൽ പറയുന്നത്. പരാതിയിൽ നടപടിയെടുത്തതായി റെയിൽവേ സ്പീക്കറെ അറിയിച്ചു.

നിമിഷപ്രിയയുടെ വധശിക്ഷ 24നോ 25നോ നടപ്പാക്കും, മാധ‍്യമങ്ങളെ വിലക്കണം; സുപ്രീംകോടതിയിൽ ഹർജി

രാഹുൽ അഹങ്കാരത്തിനും ധിക്കാരത്തിനും കൈയും കാലും വച്ച വ്യക്തി: വി. ശിവൻകുട്ടി

ഓണ സമ്മാനമായി ക്ഷേമ പെൻഷന്‍റെ രണ്ട് ഗഡു; ശനിയാഴ്ച മുതൽ വിതരണം ചെയ്യും

ഇന്ത‍്യൻ ക്രിക്കറ്റ് ടീമിന്‍റെ സെലക്റ്ററാകാൻ‌ പ്രഗ‍്യാൻ ഓജ

സുരേഷ് ഗോപിയെ ജയിപ്പിക്കാൻ മണ്ഡലത്തിനു പുറത്തുനിന്നുള്ളവരുടെ വോട്ട് ചേർത്തു: ബിജെപി നേതാവ്