Mukesh file
Kerala

സിനിമ നയ രൂപീകരണ സമിതിയിൽ നിന്നു മുകേഷ് പുറത്തേക്ക്; രാജി വയ്ക്കാൻ സിപിഎം നിർദേശം

കൊല്ലം ജില്ലാ കമ്മിറ്റിയിൽ മുകേഷിനെതിരേ രൂക്ഷമായ വിമർശനമാണ് ഉയർന്നത്

കൊച്ചി: സിനിമ നയ രൂപീകരണ സമിതിയിൽ നിന്നും നടൻ മുകേഷ് പുറത്തേക്ക്. സമിതിയിൽ നിന്ന് രാജിവെക്കാൻ സിപിഎം മുകേഷിന് നിർദേശം നൽകിയെന്നാണ് വിവരം. നടനെതിരെ ആരോപണം ഉയർന്ന പശ്ചാത്തലത്തിലാണ് സിപിഎം തീരുമാനം.

കൊല്ലം ജില്ലാ കമ്മിറ്റിയിൽ മുകേഷിനെതിരേ രൂക്ഷമായ വിമർശനമാണ് ഉയർന്നത്. പാർട്ടി സമ്മേളനങ്ങൾ തുടങ്ങാനിരിക്കെ എംഎൽഎയ്ക്കെതിരായ ആരോപണം ദോഷം ചെയ്യുമെന്ന് അംഗങ്ങൾ പറഞ്ഞു. മുകേഷിനെതിരേ അംഗങ്ങൾ രൂക്ഷമായി പ്രതികരിച്ചതായാണ് വിവരം.

കൊല്ലത്ത് പ്രതിപക്ഷസംഘടനകൾ നടത്തുന്ന പ്രതിഷേധങ്ങൾ പാർട്ടിക്ക് ദോഷമാകുമെന്നും അഭിപ്രായമുണ്ടായി. ഇഥിന്‍റെ കൂടി പശ്ചാത്തലത്തിലാണ് സിനിമ നയ രൂപീകരണ സിനിമയിൽ നിന്നും നടൻ മുകേഷ് മാറിനിൽക്കട്ടെ എന്ന സർക്കാർ തീരുമാനം.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു