തിരുവനന്തപുരം: സ്ത്രീപീഡന പരാതിയിൽ നടൻ സിദ്ദിഖ് അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായി. തിരുവനന്തപുരം നർകോട്ടിക് സെൽ അസിസ്റ്റന്‍റ് കമ്മിഷണർക്ക് മുന്നിലാണ് ഹാജരായത്. മകൻ ഷഹീൻ സിദ്ദിഖിനൊപ്പമാണ് താരം സ്റ്റേഷനിലെത്തിയത്.
സുപ്രീംകോടതി ജാമ്യ വ്യവസ്ഥയുടെ ഭാഗമായി സിദ്ദിഖ് ഹാജരായത്. നടന്‍റെ അറസ്റ്റ് രേഖപ്പെടുത്തി വിചാരണ കോടചിയിൽ ഹാജരാക്കി ജാമ്യം നൽകണമെന്ന വ്യവസ്ഥ നടപ്പിലാക്കിയേക്കുമെന്നാണ് വിവരം.