ആഗോള അയ്യപ്പ സംഗമത്തിൽ രാഷ്ട്രീയ പാർട്ടികളെ ക്ഷണിച്ചേക്കില്ല; ഭക്തർക്ക് മാത്രമായി പരിമിതപ്പെടുത്തിയേക്കും

 
Kerala

ആഗോള അയ്യപ്പ സംഗമത്തിൽ രാഷ്ട്രീയ പാർട്ടികളെ ക്ഷണിച്ചേക്കില്ല; ഭക്തർക്ക് മാത്രമായി പരിമിതപ്പെടുത്തിയേക്കും

എൻഎസ്എസ് ഉൾപ്പടെയുള്ളവർ ഉപാധികൾ മുന്നോട്ട് വച്ചതോടെയാണ് തീരുമാനം

Namitha Mohanan

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിൽ രാഷ്ട്രീയ പാർട്ടികളെ ക്ഷണിച്ചേക്കില്ല. ഭക്തരെ മാത്രം ക്ഷണിച്ച് പരിപാടി നടത്താനാണ് നീക്കം. എൻഎസ്എസ് ഉൾപ്പടെയുള്ളവർ ഉപാധികൾ മുന്നോട്ട് വച്ചതോടെയാണ് തീരുമാനം.

ശബരിമലയിൽ നിലനിന്നുപോരുന്ന ആചാരാനുഷ്‌ഠാനങ്ങൾക്ക് കോട്ടം തട്ടാതെയും ക്ഷേത്ര പരിശുദ്ധി സംരക്ഷിച്ചുകൊണ്ട് ആഗോള അയ്യപ്പസംഗമം വഴി വികസന പ്രവർത്തനങ്ങൾ നടത്തണമെന്ന് കഴിഞ്ഞ ദിവസം എൻഎസ്എസ് പറഞ്ഞിരുന്നു.

ഇതിലേക്കു രൂപപ്പെടുന്ന സമിതിയുടെ നേതൃത്വം രാഷ്‌ട്രീയവിമുക്തവും തികഞ്ഞ അയ്യപ്പഭക്തരെ ഉൾക്കൊള്ളുന്നതും ആയിരിക്കണം. എങ്കിലേ സംഗമം കൊണ്ട് ഉദ്ദേശിക്കുന്ന ലക്ഷ്യം നേടാനാവൂ. ഇക്കാര്യത്തിൽ തങ്ങളുടെ നിലപാടിനെ വിമർശിച്ചും അല്ലാതെയുമുള്ള പല അഭിപ്രായങ്ങളും വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് വിശദീകരണം നൽകേണ്ടിവരുന്നതെന്നു സുകുമാരൻ നായർ വ്യക്തമാക്കിയിരുന്നു.

തണുത്തു വിറച്ച് ഉത്തരേന്ത്യ; 79 വിമാനങ്ങൾ റദ്ദാക്കി

സഞ്ജു തിരിച്ചെത്തി; ബാറ്റർമാർ കസറി, ഇന്ത്യക്ക് ജയം

ഹയർ സെക്കൻഡറി, പ്ലസ് ടു ഹിന്ദി പരീക്ഷ മാറ്റി വച്ചു

വിമാനത്താവള വിപണി വിപുലീകരിക്കാൻ അദാനി

ബ്രേക്ക്ഫാസ്റ്റ് സമവായം പാളി; കർണാടകയിൽ വീണ്ടും അധികാരത്തർക്കം