വിമാനാപകടം; മലയാളി നഴ്സിന്‍റെ മൃതദേഹം തിരിച്ചറിഞ്ഞു, ചൊവ്വാഴ്ചയോടെ നാട്ടിലെത്തിക്കും

 
Kerala

വിമാനാപകടം; മലയാളി നഴ്‌സിന്‍റെ മൃതദേഹം തിരിച്ചറിഞ്ഞു, ചൊവ്വാഴ്ചയോടെ നാട്ടിലെത്തിക്കും

രഞ്ജിതയുടെ അമ്മയുടെ ഡിഎൻഎ സാമ്പിളുകൾ ആശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധനയിലാണ് മൃതദേഹം തിരിച്ചറിഞ്ഞത്

അഹമ്മദാബാദ്: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ച മലയാളി നഴ്സ് രഞ്ജിതയുടെ മൃതേദേഹം തിരിച്ചറിഞ്ഞു. രഞ്ജിതയുടെ അമ്മയുടെ ഡിഎൻഎ സാമ്പിളുകൾ ആശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധനയിലാണ് മൃതദേഹം തിരിച്ചറിഞ്ഞത്.

മൃതദേഹം ചൊവ്വാഴ്ചയോടെ നാട്ടിലെത്തിക്കും. ആദ്യ ഘട്ടത്തിൽ രഞ്ജിതയുടെ സഹോദരന്‍റെ ഡിഎൻഎ പരിശോധിച്ചെങ്കിലും തിരിച്ചറിയാനായിരുന്നില്ല.

പത്തനംതിട്ട തിരുവല്ല പുല്ലാട് സ്വദേശിനിയാണ് രഞ്ജിത. ലണ്ടനിൽ നഴ്സായി ജോലി ചെയ്ത് വരികയായിരുന്നു. ജൂൺ 12 ന് അഹമ്മദാബാദിൽ നിന്നും പുറപ്പെട്ട എയർ ഇന്ത്യാ വിമാനത്തിലെ യാത്രക്കാരിയായിരുന്നു രഞ്ജിത.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

'വാപുര സ്വാമി' ക്ഷേത്ര നിർമാണം തടഞ്ഞ് ഹൈക്കോടതി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു

ഒറ്റപ്പാലത്ത് നാലു വയസുകാരനെ കൊന്ന ശേഷം പിതാവ് ആത്മഹത്യ ചെയ്തു