31 സ്ഥാനാർഥികളുടെ പട്ടിക എഐസിസി അംഗീകരിച്ചു

 
Kerala

31 സ്ഥാനാർഥികളുടെ പട്ടിക എഐസിസി അംഗീകരിച്ചു; എംപിമാർ മത്സരിക്കില്ല

സ്ക്രീനിങ് കമ്മിറ്റി അധ്യക്ഷൻ മധുസൂദനൻ മിസ്ത്രിയാണ് ഇക്കാര്യം അറിയിച്ചത്

Jisha P.O.

ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിനുള്ള 31 സ്ഥാനാർഥികളുടെ പട്ടികയ്ക്ക് കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതിയോഗം അംഗീകാരം നൽകി. സ്ക്രീനിങ് കമ്മിറ്റി അധ്യക്ഷൻ മധുസൂദനൻ മിസ്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. സിറ്റിങ് എംഎൽഎമാരിൽ മൂന്ന് പേർ ഒഴികെ എല്ലാവരും അതാത് മണ്ഡലങ്ങളിൽ തന്നെ മത്സരിക്കും. പാലക്കാട് നിന്ന് രാഹുൽ മാങ്കൂട്ടത്തിലിനെയും, തൃപ്പൂണിത്തുറയിൽ നിന്ന് കെ.ബാബുവിനെയും ഒഴിവാക്കി. പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയുടെ കാര്യത്തിൽ അടുത്ത യോഗത്തിൽ ധാരണ ആവുയെന്നും മിസ്ത്രി പറഞ്ഞു.

എൽദോസിനെതിരായ കേസിന്‍റെ വിശദാംശങ്ങൾ സ്ക്രീനിങ് കമ്മിറ്റി പരിശോധിച്ച ശേഷമാവും തീരുമാനമെടുക്കുക. ഇനി മത്സരിക്കാനില്ലെന്ന് കെ.ബാബു നേരത്തെ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇദ്ദേഹത്തെ മാറ്റിനിർത്തുന്നത്. ലൈംഗിക പീഡന ആരോപണത്തെ തുടർന്നാണ് രാഹുൽ മാങ്കൂട്ടത്തിലിനെ ഒഴിവാക്കിയത്. പകരം പുതിയ സ്ഥാനാർഥി കണ്ടെത്തും. തെരഞ്ഞെടുപ്പ് കമ്മീഷൻ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചാൽ ഉടൻ തന്നെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക കോൺഗ്രസ് പുറത്തിറക്കും.

സീറ്റ് ഉറപ്പിച്ച സിറ്റിങ് എംഎൽഎമാർ

1. പേരാവൂർ- സണ്ണി ജോസഫ്

2. ഇരിക്കൂർ- സജീവ് ജോസഫ്

3. സുൽത്താൻ ബത്തേരി- ഐ.സി. ബാലകൃഷ്ണൻ

4.കൽപ്പറ്റ-ടി. സിദ്ധിഖ്

5.വണ്ടൂർ- എ.പി. അനിൽകുമാർ

6.നിലമ്പൂർ-ആര്യാടൻ ഷൗക്കത്ത്

7. ചാലക്കുടി- സനീഷ് കുമാർ ജോസഫ്

8. അങ്കമാലി- റോജി എം ജോൺ

9. ആലുവ- അൻവർ സാദത്ത്

10. പറവൂർ- വി.ഡി. സതീശൻ

11.എറണാകുളം- ടി.ജെ. വിനോദ്

12തൃക്കാക്കര-ഉമ തോമസ്

13.കോട്ടയം-തിരുവഞ്ചൂർ രാധാകൃഷ്ണൻ

14.മൂവാറ്റുപുഴ- മാത്യു കുഴൽനാടൻ

15.പുതുപ്പള്ളി- ചാണ്ടി ഉമ്മൻ

16.ഹരിപ്പാട്- രമേശ് ചെന്നിത്തല

17.കരുനാഗപ്പള്ളി-സി.ആർ. മഹേഷ്

18.കുണ്ടറ- പി.സി. വിഷ്ണുനാഥ്

19, കോവളം-എം. വിൻസന്‍റ്

അവസാനവട്ട ശ്രമം; ജി. സുധാകരനെ മുഖ്യമന്ത്രി ഫോണിൽ വിളിച്ചു, നേതാക്കൾ സുധാകരനെ വീണ്ടും കണ്ടു

സന്നിധാനത്തെ ബാങ്കുകളിൽ കോടികളുടെ നിക്ഷേപം ; റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചു

ജി. സുധാകരൻ വ്യാഴാഴ്ച മാധ്യമങ്ങളെ കാണും; മാധ്യമപ്രവർത്തകരേ ഉൾ‌പ്പെടുത്തി പുതിയ വാട്സ് ആപ്പ് ഗ്രൂപ്പ്

ഇന്ത്യയിലേക്ക് വരുകയായിരുന്ന തായ് കപ്പലിന് നേരേ ആക്രമണം; കപ്പലിന് തീപിടിച്ചു, ചിത്രങ്ങൾ പുറത്ത്

ബംഗലുരൂ സ്ഫോടനക്കേസ്; വിചാരണ നാല് മാസം കൊണ്ട് പൂർത്തിയാക്കണം: സുപ്രീംകോടതി