ഐഷ പോറ്റി
തിരുവനന്തപുരം: സിപിഎം മുൻ എംഎൽഎ ഐഷ പോറ്റി കോൺഗ്രസിൽ. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഐഷ പോറ്റിയെ ഷാൾ അണിയിച്ച് സ്വീകരിച്ചു. മൂന്നു പതിറ്റാണ്ട് നീണ്ട സിപിഎം ബന്ധം അവസാനിപ്പിച്ചാണ് ഐഷ പോറ്റി കോൺഗ്രസിലേക്ക് എത്തിയത്.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കൊട്ടാരക്കരയിസ് ഐഷ പോറ്റി മത്സരിക്കും. മുൻപ് സിപിഎമ്മിൽ നിന്ന് മത്സരിച്ച് 3 തവണ കൊട്ടാരക്കര എംഎൽഎയായിരുന്നു ഐഷ.