അഖിൽ മാരാരും വി.ഡി. സതീശനും

 
Kerala

"ശത്രുവിനെ കൊല്ലാൻ പാമ്പിനെ സഞ്ചിയിൽ ഇട്ട് പോയാലുള്ള അവസ്ഥ വരാതിരിക്കട്ടെ"; സതീശനെതിരേ അഖിൽ മാരാർ

"എസ്എന്‍ഡിപി, എൻഎസ്എസ് സംഘടനകളോട് കൃത്യമായ നിലപാട് സ്വീകരിക്കുന്ന പ്രതിപക്ഷ നേതാവ് എന്തിനാണ് മത രാഷ്ട്ര വാദം മുന്നോട്ട് വെയ്ക്കുന്ന ജമാഅത് ഇസ്ലാമിയെ പിന്താങ്ങി നിൽക്കുന്നത്"

Namitha Mohanan

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേ അഖിൽ മാരാർ. എസ്എന്‍ഡിപി, എൻഎസ്എസ് സംഘടനകളോട് കൃത്യമായ നിലപാട് സ്വീകരിക്കുന്ന പ്രതിപക്ഷ നേതാവ് എന്തിനാണ് മത രാഷ്ട്ര വാദം മുന്നോട്ട് വെയ്ക്കുന്ന ജമാഅത് ഇസ്ലാമിയെ പിന്താങ്ങി നിൽക്കുന്നതെന്ന് ഫെയ്സ് ബുക്കിലൂടെ അഖിൽ മാരാർ ചോദിച്ചു.

കാള കൂട വിഷം എന്നാണ് ഗോവിന്ദൻ മാഷ് മീഡിയ വൺ എന്ന ചാനലിനെ വിളിച്ചത് ആദ്യമായി സിപിഎം സംസ്ഥാന സെക്രട്ടറി ഒരു സഖാവ് ആയി മാറി എന്ന് തോന്നിപോയെന്നും ശത്രുവിനെ കൊല്ലാൻ പാമ്പിനെ സഞ്ചിയിൽ ഇട്ട് പോയാലുള്ള അവസ്ഥ പ്രതിപക്ഷ നേതാവിന് വരാതിരിക്കട്ടെ എന്നും കുറിപ്പിൽ അഖിൽ പറയുന്നു.

ഫെയ്സ് ബുക്ക് പോസ്റ്റ്...

എസ്എൻഡിപി, എൻ, എസ്, എസ് എന്നിവരോട് കൃത്യമായ നിലപാട് സ്വീകരിക്കുന്ന പ്രതിപക്ഷ നേതാവ് എന്തിനാണ് മത രാഷ്ട്ര വാദം മുന്നോട്ട് വെയ്ക്കുന്ന ജമാഅത് ഇസ്ലാമിയെ പിന്താങ്ങി നിൽക്കുന്നത്...

മതേതരത്വം എന്നത് ഒരു വിഭാഗത്തിനെതിരെ എടുക്കുന്ന നിലപാട് ആകുന്നത് അപകടകരമായ അവസ്ഥയാണ്...

ശത്രുവിനെ കൊല്ലാൻ പാമ്പിനെ സഞ്ചിയിൽ ഇട്ട് പോയാലുള്ള അവസ്ഥ പ്രതിപക്ഷ നേതാവിന് വരാതിരിക്കട്ടെ..

കാള കൂട വിഷം എന്നാണ് ഗോവിന്ദൻ മാഷ് മീഡിയ വൺ എന്ന ചാനലിനെ വിളിച്ചത് ആദ്യമായി സിപിഎം സംസ്ഥാന സെക്രട്ടറി ഒരു സഖാവ് ആയി മാറി എന്ന് തോന്നിപോയി...

അതിതീവ്ര മഴ; 9 ജില്ലകളിലെ സ്കൂളുകൾക്ക് ബുധനാഴ്ച അവധി

ഝാർഖണ്ഡിൽ രണ്ട് മാവോയിസ്റ്റുകൾ അറസ്റ്റിൽ

ഓണം; കെഎസ്ആര്‍ടിസിയുടെ പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസുകളുടെ ഓണ്‍ലൈന്‍ ബുക്കിങ് തുടങ്ങി

കുടുംബാരോഗ്യം മെച്ചപ്പെടുത്തൽ; യുഎഇ കുടുംബ മന്ത്രാലയവും ബുർജീൽ ഹോൾഡിങ്സും കരാറിൽ ഒപ്പുവച്ചു

"മദ്രസകളിൽ പഠിച്ചിറങ്ങുന്നവർക്ക് തീവ്രവാദ ചിന്താ​ഗതി"; വിവാദ പരാമർശവുമായി യുപി ഉപമുഖ്യമന്ത്രി