അഖിൽ മാരാർ

 
Kerala

''6 ലക്ഷം ഫോളോവേഴ്സ് ഉള്ള പേജ് പൊലീസ് പൂട്ടിച്ചു, പിണറായിക്ക് വേണ്ടി പണിയെടുക്കുന്ന ഏതവനായാലും കോടതി കയറ്റും'': അഖിൽ മാരാർ

തന്‍റെ ശബ്ദം പലരും ഭയക്കുന്നുവെന്നു പറഞ്ഞ അഖിൽ മാരാർ തത്കാലം വാ മൂടിക്കെട്ടിയിരിക്കാൻ‌ ഉദ്ദേശ‍്യമില്ലെന്ന് കൂട്ടിച്ചേർത്തു

Aswin AM

കൊച്ചി: 6 ലക്ഷത്തോളം ഫോളോവേഴ്സുണ്ടായിരുന്ന തന്‍റെ ഫെയ്സ്ബുക്ക് പേജ് കേരള പൊലീസ് ഇടപ്പെട്ട് പൂട്ടിച്ചെന്ന ആരോപണവുമായി തൃക്കാക്കരയിലെ എൻഡിഎ സ്ഥാനാർഥിയും സംവിധായകനുമായ അഖിൽ മാരാർ.

തന്‍റെ ശബ്ദം പലരും ഭയക്കുന്നുവെന്നു പറഞ്ഞ അഖിൽ മാരാർ തത്കാലം വാ മൂടിക്കെട്ടിയിരിക്കാൻ‌ ഉദ്ദേശ‍്യമില്ലെന്നും പിണറായിക്ക് വേണ്ടി പണിയെടുക്കുന്ന സൈബർ ഡിപ്പാർട്മെന്‍റിലെ ഏതവനായാലും കോടതി കയറ്റുമെന്നും കൂട്ടിച്ചേർത്തു.

ഫെയ്സ്ബുക്ക് പേജ് പോയതോടെ തന്‍റെ സ്വകാര‍്യ അക്കൗണ്ടിലൂടെയാണ് അഖിൽ മാരാർ പ്രതികരിച്ചത്. തന്നെ ഇല്ലാതാക്കാനും താൻ പറയുന്നത് ജനം കേൾ‌ക്കാതിരിക്കുകയും ചെയ്യുകയാണ് ഉദ്ദേശ‍്യമെന്നും അങ്ങനെയെങ്കിൽ കൂടുതൽ ഉച്ചത്തിൽ സംസാരിക്കുമെന്നും അഖിൽ മാരാർ വ‍്യക്തമാക്കി. അഖിൽ മാരാർ‌ 2.0 എന്ന മറ്റൊരു പേജും ഇതിനോടകം തുറന്നിട്ടുണ്ട്.

വിഡിയുടെ യാത്രയും ഇഡി റെയ്ഡുമായി ബന്ധമില്ല; ആഭ്യന്തര വകുപ്പിന് യാതൊരു അറിവുമില്ലെന്ന് ചെന്നിത്തല

ഡി.കെ. ശിവകുമാർ കർണാടക മുഖ്യമന്ത്രിയാകും; വ്യാഴാഴ്ച സിദ്ധരാമയ്യ രാജി വയ്ക്കുമെന്ന് സൂചന

'രാഷ്ട്രീയ പകപോക്കൽ'; ഇഡി റെയ്‌ഡിൽ പ്രതികരിച്ച് എം.വി. ഗോവിന്ദൻ

"മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ടതിനു പിന്നാലെ പിണറായിയുടെ വീട്ടിൽ ഇഡി റെയ്ഡ്"; ആസൂത്രിതമെന്ന് പി. ജയരാജൻ

'പ്ലേ ഓഫുകളിലെ രാജാവ്'; രണ്ടാം ഐപിഎൽ കിരീട സ്വപ്നവുമായി രജത് പാട്ടിദാർ