തങ്കച്ചൻ

 
Kerala

വീട്ടിൽ നിന്ന് മദ‍്യവും സ്ഫോടക വസ്തുക്കളും കണ്ടെത്തിയ കേസ്; പൊലീസ് അറസ്റ്റ് ചെയ്തയാൾ നിരപരാധിയെന്ന് കണ്ടെത്തൽ

പെരിക്കല്ലൂർ സ്വദേശി തങ്കച്ചനെയായിരുന്നു പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്

Aswin AM

വയനാട്: വീട്ടിലെ കാർ പോർച്ചിൽ നിന്നും മദ‍്യവും സ്ഫോടക വസ്തുക്കളും കണ്ടെത്തിയതിനെത്തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചയാൾ നിരപരാധിയെന്ന് കണ്ടെത്തൽ. വയനാട്ടിലെ പുൽപള്ളിയിലായിരുന്നു സംഭവം നടന്നത്.

പെരിക്കല്ലൂർ സ്വദേശി തങ്കച്ചനെയായിരുന്നു പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. 20 പാക്കറ്റ് കർണാടക മദ‍്യവും 15 തോട്ടയും തങ്കച്ചന്‍റെ വീട്ടിൽ നിന്നും കണ്ടെത്തിയതിനെത്തുടർന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

17 ദിവസം തങ്കച്ചൻ ജയിലിൽ കഴിഞ്ഞു. മദ‍്യം വാങ്ങിയ പ്രസാദ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കോൺഗ്രസിലെ ഗ്രൂപ്പ് പോര് മൂലമാണ് തങ്കച്ചനെ കേസിൽ കുടുക്കിയതെന്നാണ് കുടുംബം പറയുന്നത്.

തങ്കച്ചനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ കള്ളക്കേസാണെന്ന് കുടുംബം പറഞ്ഞിരുന്നുവെങ്കിലും അറസ്റ്റ് രേഖപ്പെടുത്തുകയും തങ്കച്ചനെ വൈത്തിരി സബ്ജയിലിലേക്ക് മാറ്റുകയുമായിരുന്നു. തങ്കച്ചന്‍റെ നിരപരാധിത്വം അന്വേഷണത്തിൽ തെളിഞ്ഞതിന്‍റെ അടിസ്ഥാനത്തിൽ വിട്ടയക്കാനുള്ള അപേക്ഷ കോടതിയിൽ സമർപ്പിച്ചതായി പൊലീസ് പറഞ്ഞു.

അടിമുടി യുഡിഎഫ് തരംഗം; കാലിടറി എൽഡിഎഫ്, നില മെച്ചപ്പെടുത്തി ബിജെപി

മണ്ണാർക്കാട് നഗരസഭയിലെ എൽഡിഎഫ് സ്ഥാനാർഥിക്ക് ആകെ ലഭിച്ചത് ഒരേ ഒരു വോട്ട്

തെരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് ലീഗ് പ്രവർത്തകന് ദാരുണാന്ത്യം

സന്നിധാനത്ത് ട്രാക്റ്റർ മറിഞ്ഞ് അപകടം; 8 പേർക്ക് പരുക്ക്

മെസിക്കൊപ്പം പന്ത് തട്ടി രേവന്ത് റെഡ്ഡി