മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷിയോഗം 
Kerala

സർ‌വകക്ഷിയോഗം; പ്രതിപക്ഷം സർക്കാരിനൊപ്പമെന്ന് സതീശൻ, ഗോവിന്ദന് വിമർശനം

യോഗത്തിനു പിന്നാലെ കളമശേരി സ്ഫോടനത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നടത്തിയ പ്രതികരണത്തിനെതിരേ കോൺഗ്രസും ബിജെപിയും പ്രതിഷേധം അറിയിച്ചു

MV Desk

തിരുവനന്തപുരം: കളമശേരിയിലെ സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത സർവകക്ഷിയോഗത്തിൽ മന്ത്രിമാരും രാഷ്ട്രീയ പ്രതിനിധികളും പങ്കെടുത്തു. സമാധാനവും സമുദായ സൗഹാർദവും മതനിരപേക്ഷതയും ശക്തിപ്പെടുത്തി മുമ്പോട്ടു പോകുമെന്നും കേരളം ഒറ്റ മനസ്സാണെന്നും യോഗം ഏകകണ്ഠമായി വ്യക്തമാക്കി.

യോഗത്തിനു പിന്നാലെ കളമശേരി സ്ഫോടനത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നടത്തിയ പ്രതികരണത്തിനെതിരേ കോൺഗ്രസും ബിജെപിയും പ്രതിഷേധം അറിയിച്ചു. ചില ഭാഗത്തുനിന്നും ദൗർഭാഗ്യകരമായ പ്രതികരണം ഉണ്ടായെന്നും കാര്യം എന്താണെന്ന് അറിയും മുൻപ് ഒരു നേതാവ് പലസ്തീൻ ഇസ്രയേൽ ബന്ധവുമായി ഇതിനെ ബന്ധപ്പെടുത്തിയെന്നും സതീശൻ കുറ്റപ്പെടുത്തി. എന്നാൽ പ്രതിപക്ഷം സർക്കാരിനൊപ്പം നിൽക്കുമെന്നും നിരീക്ഷണം ശക്തമാക്കണമെന്നും സതീശൻ പറഞ്ഞു. ഭീകരവാദം ആദ്യം ഉന്നയിച്ചത് ഗോവിന്ദനാണെന്നും സംഭവത്തിനു പിന്നിൽ ഡോമിനിക് മാർട്ടിൻ മാത്രമാവില്ലെന്നും ബിജെപി പറഞ്ഞു.

അടിമുടി യുഡിഎഫ് തരംഗം; കാലിടറി എൽഡിഎഫ്, നില മെച്ചപ്പെടുത്തി ബിജെപി

മണ്ണാർക്കാട് നഗരസഭയിലെ എൽഡിഎഫ് സ്ഥാനാർഥിക്ക് ആകെ ലഭിച്ചത് ഒരേ ഒരു വോട്ട്

തെരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് ലീഗ് പ്രവർത്തകന് ദാരുണാന്ത്യം

സന്നിധാനത്ത് ട്രാക്റ്റർ മറിഞ്ഞ് അപകടം; 8 പേർക്ക് പരുക്ക്

മെസിക്കൊപ്പം പന്ത് തട്ടി രേവന്ത് റെഡ്ഡി