ആലുവയിൽ നിന്നും കാണാതായ 3 പെൺകുട്ടികളെ കണ്ടെത്തി 
Kerala

ആലുവയിൽ നിന്നും കാണാതായ 3 പെൺകുട്ടികളെ കണ്ടെത്തി

ഇവര്‍ സ്വമേധയാ പോയതാണെന്നാണ് സൂചന

കൊച്ചി: ആലുവ തോട്ടയ്ക്കാട്ടുകരയിലെ നിർധനരായ പെൺകുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനത്തിൽ നിന്ന് കാണാതായ പെൺകുട്ടികളെ കണ്ടെത്തി. ഇവര്‍ സ്വമേധയാ പോയതാണെന്നാണ് സൂചന. പതിനഞ്ചും,പതിനാറും,പതിനെട്ടും വയസുള്ള പെൺകുട്ടികൾ ബുധനാഴ്ച രാവിലെ പത്ത് മണിയോടെ സ്ഥാപനത്തിൽ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. മൂവരും ചേർന്ന് ബസിൽ തൃശ്ശൂരിലെത്തി. അവിടെ നിന്ന് എറണാകുളത്തേക്ക് വീണ്ടും ബസ് കയറിയെന്നറിഞ്ഞതോടെ കൊരട്ടി പോലീസ് ബസ് തടഞ്ഞ് നിര്‍ത്തി പെണ്‍കുട്ടികളെ സ്റ്റേഷനിലെത്തിക്കുകയായിരുന്നു.

ആലുവ പോലീസ് വന്ന് പെണ്‍കുട്ടികളെകൊണ്ടു പോയി. സ്ഥാപനത്തിൽ സ്ഥാപനത്തിലെ അ​ധികൃതർ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

ചരിത്രമെഴുതി ഇന്ത‍്യ; എഡ്ജ്ബാസ്റ്റണിൽ ആദ്യമായി ടെസ്റ്റ് ജയം

ആരോഗ‍്യമന്ത്രിക്കെതിരേ ഫെയ്സ്ബുക്ക് പോസ്റ്റ്; നേതാക്കൾക്കെതിരേ നടപടിക്കൊരുങ്ങി സിപിഎം

മെഡിക്കൽ കോളെജ് അപകടം; ബിന്ദുവിന്‍റെ കുടുംബത്തിന് ചാണ്ടി ഉമ്മൻ പ്രഖ‍്യാപിച്ച ധനസഹായം കൈമാറി

കെ.എസ്. അനിൽകുമാർ കേരള സർവകലാശാല രജിസ്ട്രാറായി വീണ്ടും ചുമതലയേറ്റെടുത്തു

ചാലക്കുടിയിൽ ചുഴലിക്കാറ്റ്; വ‍്യാപക നാശനഷ്ടം