അമീബിക് മസ്തിഷ്ക ജ്വരം; ജലപീരങ്കി ഉപയോഗിക്കുന്നതിൽ മാർഗ നിർദേശം വേണം, മനുഷ‍്യാവകാശ കമ്മിഷനെ സമീപിച്ച് യൂത്ത് കോൺഗ്രസ്

 
Kerala

അമീബിക് മസ്തിഷ്ക ജ്വരം; ജലപീരങ്കി ഉപയോഗിക്കുന്നതിൽ മാർഗ നിർദേശം വേണം, മനുഷ‍്യാവകാശ കമ്മിഷനെ സമീപിച്ച് യൂത്ത് കോൺഗ്രസ്

യൂത്ത് കോൺഗ്രസ് എറണാകുളം വൈസ് പ്രസിഡന്‍റ് സൽമാനാണ് മനുഷ‍്യാവകാശ കമ്മിഷനിൽ പരാതി നൽകിയത്

കൊച്ചി: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം പടർന്നു പിടിക്കുന്ന പശ്ചാത്തലത്തിൽ പൊലീസ് ജലപീരങ്കി പ്രയോഗിക്കുന്നതിൽ മാർഗ നിർദേശം വേണമെന്ന ആവശ‍്യവുമായി യൂത്ത് കോൺഗ്രസ്. ഇക്കാര‍്യം ആവശ‍്യപ്പെട്ട് മനുഷ‍്യാവകാശ കമ്മിഷന് യൂത്ത് കോൺഗ്രസ് പരാതി നൽകി. യൂത്ത് കോൺഗ്രസ് എറണാകുളം വൈസ് പ്രസിഡന്‍റ് സൽമാനാണ് മനുഷ‍്യാവകാശ കമ്മിഷനെ സമീപിച്ചത്.

അമീബിക് മസ്തിഷ്ക ജ്വരം പടർന്നു പിടിക്കുന്നതിനാൽ ജലപീരങ്കിയിൽ ഉപയോഗിക്കുന്ന വെള്ളത്തിന്‍റെ ഗുണനിലവാരം പരിശോധിക്കണമെന്നാണ് ആവശ‍്യം. ഇത് സർക്കാരിന്‍റെ കൂടി ബാധ‍്യതയാണെന്നും പരാതിക്കാരൻ ഉന്നയിക്കുന്നു. സംസ്ഥാന പൊലീസ് മേധാവിക്കും ഇക്കാര‍്യം ചൂണ്ടിക്കാണിച്ച് പരാതി നൽകിയിട്ടുണ്ട്.

ഡൽഹി സർവകലാശാല തെരഞ്ഞെടുപ്പിൽ എബിവിപിക്ക് മിന്നും ജയം

പ്രായപൂർത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ച കേസ്; രണ്ട് പേർ അറസ്റ്റിൽ

''ബഹുമാനമൊന്നുമില്ല, പക്ഷേ ഇടികൊള്ളാതിരിക്കാൻ ബഹുമാനിക്കണം''; പരിഹാസവുമായി ടി. പത്മനാഭൻ

ധർമസ്ഥലയിൽ നിന്നും കണ്ടെത്തിയ ഏഴ് തലയോട്ടികളും പുരുഷന്മാരുടേതെന്ന് നിഗമനം

ആളുകളെ വെറുപ്പിച്ച് ശത്രുക്കളാക്കി സിനിമ പരാജയപ്പെടുത്തി; അഖിൽ മാരാർക്കെതിരേ സംവിധായകൻ