വീണ ജോർജ്

 
Kerala

''അമീബിക് മസ്തിഷ്ക ജ്വരം പടർന്നു പിടിക്കുന്നു''; കപ്പൽ മുങ്ങി, വീണ ജോർജിനെതിരേ പ്രതിപക്ഷം

നിയമസഭയിലെ അടിയന്തര പ്രമേയ ചർച്ചയ്ക്കിടെയായിരുന്നു പ്രതിപക്ഷത്തിന്‍റെ വിമർശനം

തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരം പടരുന്ന വിഷയം നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. പ്രതിപക്ഷ എംഎൽഎയായ എൻ. ഷംസുദ്ദീൻ ആരോഗ‍്യമന്ത്രി വീണ ജോർജിനെയും ആരോഗ‍്യവകുപ്പിനെയും രൂക്ഷമായി വിമർശിച്ചു. സഭയിലെ അടിയന്തര പ്രമേയ ചർച്ചയ്ക്കിടെയായിരുന്നു വിമർശനം.

അമീബിക് മസ്തിഷ്ക ജ്വരം സംസ്ഥാനത്ത് പടർന്നു പിടിക്കുന്നുവെന്നും വീട്ടിൽ കുളിച്ചവർ വരെ രോഗം വന്ന് മരണപ്പെടുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു.

കപ്പിത്താനുണ്ടായിട്ടും കപ്പൽ മുങ്ങിയെന്നു പറഞ്ഞ ഷംസുദ്ദീൻ 100 ഓളം പേർക്ക് രോഗബാധ ഉണ്ടായെന്നും രോഗം പ്രതിരോധിക്കുന്ന കാര‍്യത്തിൽ ആരോഗ‍്യവകുപ്പിന് വ‍്യക്തതയില്ലെന്നും ഇരുട്ടിൽ തപ്പുകയാണെന്നും വിമർശിച്ചു.

സംസ്ഥാനത്ത് രോഗ വ‍്യാപനം തടയാൻ കഴിയുന്നില്ലെന്നും നമ്പർ വൺ കേരളം എന്ന് പറയുന്നതിൽ അർഥമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആഗോള അയ്യപ്പ സംഗമം നടത്താം; അനുമതി നൽകി സുപ്രീം കോടതി

ഇടുക്കിയിൽ മണ്ണെടുക്കുന്നതിനിടെ തിട്ട ഇടിഞ്ഞു വീണ് 2 പേർ‌ മരിച്ചു

രാജസ്ഥാനിൽ വന്ധ്യതയുടെ പേരിൽ യുവതിയെ കൊന്ന് കത്തിച്ച ഭർത്താവും കുടുംബവും അറസ്റ്റിൽ

''ചില എംഎൽഎമാർ ഉറങ്ങാൻ പോലും പാരസെറ്റമോൾ കഴിക്കുന്നു, വ്യാജനാണോ എന്നറിയില്ല'', നിയമസ‍ഭയിൽ ജനീഷ് കുമാർ

തൃശൂർ അതിരൂപത മുൻ ആർച്ച് ബിഷപ് മാർ ജേക്കബ് തൂങ്കുഴി അന്തരിച്ചു