Kerala

കശ്മീരില്ലാത്ത ഭൂപടം പലതവണ പ്രസിദ്ധീകരിച്ചു: ബിബിസിക്കെതിരെ അനില്‍ ആന്‍റണി

കശ്മീരില്ലാത്ത ഭൂപടം നിരവധി തവണ പ്രസിദ്ധീകരിച്ച മാധ്യമമാണു ബിബിസിയെന്ന് അനില്‍ കെ. ആന്‍റണി. ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന നടപടികള്‍ പലതവണ ബിബിസിയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ടെന്നും എ. കെ ആന്‍റണിയുടെ മകന്‍ അനില്‍ ആന്‍റണി ട്വീറ്റ് ചെയ്തു. ബിബിസി മുമ്പ് പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ പങ്കുവച്ചുകൊണ്ടാണ് അനില്‍ ആന്‍റണിയുടെ ട്വീറ്റ്.

ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ പലവട്ടം ബിബിസിയില്‍ നിന്നുണ്ടായിട്ടുണ്ടെന്നും അനില്‍ ആന്‍റണി പറയുന്നു. കോണ്‍ഗ്രസിനു പറ്റിയ കൂട്ടുകെട്ടാണു ബിബിസിയെന്നും അനില്‍ ട്വീറ്റില്‍ പരിഹസിക്കുന്നുണ്ട്. ഇന്ത്യ -ദി മോദി ക്വസ്റ്റിയന്‍ എന്ന ഡോക്യുമെന്‍ററിക്കെതിരെ അനില്‍ ആന്‍റണി പരാമര്‍ശം നേരത്തെ വലിയ ചര്‍ച്ചയായിരുന്നു. ഇതേത്തുടര്‍ന്നു കോണ്‍ഗ്രസിന്‍റെ ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനര്‍ സ്ഥാനം അദ്ദേഹം രാജിവച്ചൊഴിഞ്ഞിരുന്നു. 

വൈദ്യുതി നിയന്ത്രണം ആദ്യം പാലക്കാട്ടും മലപ്പുറത്തും

'രോഹിത് വെമുല ദളിതനല്ല, ജീവനൊടുക്കിയത് ജാതി വിവരം പുറത്തുവരുമെന്ന ഭയത്താൽ'

വയനാട്ടിലെ വോട്ടർമാരോട് രാഹുൽ കാണിച്ചത് നീതികേട്: ആനി രാജ

ലേബർ റൂമിൽ 'അമ്മയ്‌ക്കൊരു കൂട്ട്'; പദ്ധതി വിജയമെന്ന് ആരോഗ്യമന്ത്രി

മൊബൈൽ കോളുകളുടെ നിരക്കു വർധിക്കും; താരിഫ് വർധിപ്പിക്കാൻ ഒരുങ്ങി ടെലികോം കമ്പനികൾ