ഷിനു ചൊവ്വ, ചിത്തരേഷ് നടേശൻ

 
Kerala

തോറ്റിട്ടും എസ്ഐ ആയി നിയമനം; ഷിനു ചൊവ്വയെ പുറത്താക്കും, റിപ്പോർട്ട് തേടി ചെന്നിത്തല

ആംഡ് പൊലീസ് ബറ്റാലിയനിൽ ഇൻസ്പെക്റ്റർ സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിച്ചാണ് നിയമനം നടത്തിയത്.

നീതു ചന്ദ്രൻ

തിരുവനന്തപുരം: മാനദണ്ഡങ്ങൾ പാലിക്കാതെ പിണറായി സർക്കാർ എസ്ഐയായി നിയമിച്ച രണ്ടു പേരുടെ പരിശീലനം നിർത്തിവയ്ക്കാൻ ഉത്തരവിട്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ശരീര സൗന്ദര്യ മത്സരത്തിലെ വിജയികളായ ഷിനു ചൊവ്വ, ചിത്തരേഷ് നടേശൻ എന്നിവർക്കാണ് എസ്ഐ ആയി നിയമനം നൽകിയിരുന്നത്. ഇരുവരുടെയും നിയമനം റദ്ദാക്കും. വിഷയത്തിൽ ഡിജിപിയോട് ആഭ്യന്തര മന്ത്രി റിപ്പോർട്ട് തേടിയിട്ടുണ്ട്. എസ്ഐ ഉദ്യോഗാർഥികൾക്കായി നടത്തിയ ശാരീരിക ക്ഷമതാ പരീക്ഷയിൽ ഷിനു ചൊവ്വ പരാജയപ്പെട്ടിരുന്നു, പരന്ന പാദങ്ങളുണ്ടെന്ന് കണ്ടെത്തിയതിനാൽ ചിത്തരേഷ് വൈദ്യ പരിശോധനയിലും പരാജയപ്പെട്ടു.

പക്ഷേ ഇരുവർക്കും വേണ്ടി സർക്കാർ വീണ്ടും ശാരീരിക ക്ഷമതാ പരീക്ഷ നടത്തി. അതിൽ ഷിനു ചൊവ്വ വിജയിച്ചു, പക്ഷേ ചിത്തരേഷ് വീണ്ടും വൈദ്യപരിശോധനയിൽ പരാജയപ്പെട്ടു. മുതിർന്ന ഉദ്യോഗസ്ഥർ ഇരുവരുടെയും നിയമനത്തെ എതിർത്തുവെങ്കിലും എൽഡിഎഫ് സർക്കാർ തീരുമാനത്തിലുറച്ചു നിന്നു. കായികക്ഷമതാ പരീക്ഷയിൽ പരാജയപ്പെട്ടവർക്കും പങ്കെടുക്കാത്തവർക്കും എസ്ഐ നിയമനം നൽകിക്കൊണ്ട് ഡിജിപി റാവാഡ എ. ചന്ദ്രശേഖറാണ് ഉത്തരവിറക്കിയത്. ആംഡ് പൊലീസ് ബറ്റാലിയനിൽ ഇൻസ്പെക്റ്റർ സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിച്ചാണ് നിയമനം നടത്തിയത്.

ഒരു വർഷത്തെ പരിശീലനത്തിനു ശേഷം നിയമനം നൽകാമെന്നായിരുന്നു ഉത്തരവിൽ. ശരീരസൗന്ദര്യ മത്സര വിജയികളെ സാധാരണയായി സ്പോർട്സ് ക്വോട്ടയിൽ പരിഗണിക്കാറില്ല. എന്നിട്ടും ഇരുവർക്കും നിയമനം നൽകിയത് പാർട്ടിയുമായുള്ള ബന്ധത്തിന്‍റെ പേരിലാണെന്ന് ആരോപണം ഉയർന്നിരുന്നു.

ലോക ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പിൽ ഷിനു ചൊവ്വയ്ക്ക് മെഡൽ ലഭിച്ചിരുന്നു. ഒളിമ്പ്യൻ എം. ശ്രീശങ്കറിന് നിയമനം നൽകണമെന്ന ഡിജിപിയുടെ ശുപാർശ മറി കടന്നാണ് ഇരുവരെയും നിയമിച്ചിരുന്നത്.

അതിതീവ്ര മഴ; 10 ജില്ലകളിലെ സ്കൂളുകൾക്ക് ബുധനാഴ്ച അവധി

ജാർഖണ്ഡിൽ മിന്നലേറ്റ് 13 പേർ മരിച്ചു; എട്ട് പേർക്ക് പരുക്ക്

എൻജിൻ പണിമുടക്കി; റോ റോ കടലിലേക്ക് ഒഴുകി, കൊച്ചുകുട്ടികളടക്കം 50 യാത്രക്കാരെ രക്ഷപ്പെടുത്തി

ഝാർഖണ്ഡിൽ രണ്ട് മാവോയിസ്റ്റുകൾ അറസ്റ്റിൽ

ഓണം; കെഎസ്ആര്‍ടിസിയുടെ പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസുകളുടെ ഓണ്‍ലൈന്‍ ബുക്കിങ് തുടങ്ങി