Aryadan Shoukath file
Kerala

പലസ്തീൻ ഐക്യദാർഢ്യ നിലപാടിൽ നിന്നും പിന്മാറില്ല; സിപിഎമ്മിന്‍റെ ക്ഷണം തള്ളാതെ ആര്യാടൻ ഷൗക്കത്ത്

പാർട്ടിക്ക് തെറ്റിദ്ധാരണയുണ്ടായെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നാണ് ഷൗക്കത്ത് കെപിസിസിക്ക് നൽകിയ വിശദീകരണം

തിരുവനന്തപുരം: പാർട്ടി വിലക്ക് ലംഘിച്ച് മലപ്പുറത്ത് പലസ്തീൻ ഐക്യദാർഢ്യ പരിപാടി സംഘടിച്ച നിലപാടിൽ നിന്നും പിൻമാറില്ലെന്നും വ്യക്തമാക്കി കോൺഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്ത്. ഇക്കാര്യത്തിൽ പാർട്ടിയുടേത് തെറ്റിദ്ധാരണയാണെന്നും അത് മാറ്റുമെന്നും അദ്ദേഹം പ്രതികരിച്ചു.

അച്ചടക്കമുള്ള പാർട്ടി പ്രവർത്തകൻ തന്നെയാണ് താനെന്നും താൻ കെപിസിസിയുടെ ജനറൽ സെക്രട്ടറിയാണെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല സിപിഎമ്മിന്‍റെ ക്ഷണം തള്ളാനും ആര്യാടൻ ഷൗക്കത്ത് തയാറായില്ല.

അതേസമയം, പാർട്ടിക്ക് തെറ്റിദ്ധാരണയുണ്ടായെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നാണ് ഷൗക്കത്ത് കെപിസിസിക്ക് നൽകിയ വിശദീകരണം. ഇക്കാര്യം ഷൗക്കത്ത് അച്ചടക്കസമിതിക്ക് മുന്നിലും ആവർത്തിച്ചാൽ നടപടി ഒഴിവാക്കിയേക്കും. ഷൗക്കത്ത് വഴങ്ങിയാൽ തത്കാലത്തേക്ക് ഒത്തുതീർപ്പാകും. നടപടി ഒഴിവാക്കണമെന്ന് ഒരു വിഭാഗം നേതാക്കളും ആവശ്യപ്പെട്ടിട്ടുണ്ട്. പലസ്തീൻ റാലി വിഷയത്തിൽ നടപടിയെടുത്താൽ ന്യൂനപക്ഷ വികാരം എതിരാകുമെന്നും, സിപിഎം അവസരം മുതലാക്കുമെന്നും കോൺഗ്രസ് നേതാക്കൾ കരുതുന്നു.

'സിഎം വിത്ത് മി' പദ്ധതിയുമായി സർക്കാർ; ലക്ഷ്യം ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക

ഏഷ്യ കപ്പ്; ഒടുവിൽ വഴങ്ങി, പാക്കിസ്ഥാൻ-യുഎഇ മത്സരം ആരംഭിച്ചു

ശിവഗിരി, മുത്തങ്ങ അന്വേഷണ റിപ്പോർട്ട് പുറത്തു വിടണം; എ.കെ. ആന്‍റണി

കള്ളപ്പണം വെളിപ്പിക്കൽ കേസ്; ആൻഡമാൻ മുൻ എംപി ഉൾപ്പെടെ രണ്ട് പേരെ ഇഡി അറസ്റ്റു ചെയ്തു

ഒരു കോടി 18 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് പ്രതി ഉത്തർപ്രദേശിൽ നിന്നും അറസ്റ്റിൽ