Kerala

ബലിതർപ്പണം: അധിക സർവീസുകളുമായി കെഎസ്ആർടിസി

ബലിക്കടവിലേയ്ക്കും തിരിച്ചും സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്.

തിരുവനന്തപുരം: കർക്കിടകവാവ് ബലിതർപ്പണം പ്രമാണിച്ച് യാത്രക്കാരുടെ സൗകര്യാർഥം ജൂലൈ 17ന് വിവിധ യൂണിറ്റുകളിൽ നിന്നും വിപുലമായ സൗകര്യങ്ങൾ ഒരുക്കി കെഎസ്ആർടിസി. ബലിതർപ്പണം നടക്കുന്ന കേന്ദ്രങ്ങളിലെ സമീപ ഡിപ്പോകളിൽ നിന്നും അധിക സർവീസ് നടത്താൻ തീരുമാനമായിട്ടുണ്ട്.

വിവിധ യൂണിറ്റുകളിൽ നിന്നും ബലിക്കടവിലേയ്ക്കും തിരിച്ചും സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്. തിരുവല്ലം, ശംഖുമുഖം, വേളി, കഠിനംകുളം, അരുവിക്കര, അരുവിപ്പുറം, അരുവിക്കര ശ്രീ ധർമ്മശാസ്താ ക്ഷേത്രം (മാറനല്ലൂർ), വർക്കല, തിരുമുല്ലവാരം, കൊല്ലം, ചേലമറ്റം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, ആലുവ, തിരുനെല്ലി ക്ഷേത്രം, തിരുനാവായ ക്ഷേത്രം (മലപ്പുറം), എന്നീ ബലിതർപ്പണ കേന്ദ്രങ്ങളിലേക്കാണ് പ്രധാനമായും സർവീസ് ക്രമീകരിച്ചിട്ടുള്ളത്.

ചരിത്രമെഴുതി ഇന്ത‍്യ; എഡ്ജ്ബാസ്റ്റണിൽ ആദ്യമായി ടെസ്റ്റ് ജയം

ആരോഗ‍്യമന്ത്രിക്കെതിരേ ഫെയ്സ്ബുക്ക് പോസ്റ്റ്; നേതാക്കൾക്കെതിരേ നടപടിക്കൊരുങ്ങി സിപിഎം

മെഡിക്കൽ കോളെജ് അപകടം; ബിന്ദുവിന്‍റെ കുടുംബത്തിന് ചാണ്ടി ഉമ്മൻ പ്രഖ‍്യാപിച്ച ധനസഹായം കൈമാറി

കെ.എസ്. അനിൽകുമാർ കേരള സർവകലാശാല രജിസ്ട്രാറായി വീണ്ടും ചുമതലയേറ്റെടുത്തു

ചാലക്കുടിയിൽ ചുഴലിക്കാറ്റ്; വ‍്യാപക നാശനഷ്ടം