വെയിലത്ത് പുറത്തിറങ്ങുമ്പോൾ ജാഗ്രത

 
Kerala

വെയിലത്ത് പുറത്തിറങ്ങുമ്പോൾ ജാഗ്രത; വിവിധ ജില്ലകളിൽ ജാഗ്രതാനിർദേശം

അൾട്രാവയലറ്റ് തരംഗങ്ങളുടെ സൂചിക ഉയർന്നു

Jisha P.O.

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂടിനൊപ്പം അൾട്രാവയലറ്റ് തരംഗങ്ങളുടെ സൂചിക ഉയർന്നു. കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത് അഞ്ചിടത്താണ്. കോന്നി, ചെങ്ങന്നൂർ, ചങ്ങനാശേരി, മൂന്നാർ, തൃത്താല എന്നിവിടങ്ങളിലാണ് അതീവ ജാഗ്രത നിർദേശത്തിന്‍റെ ഭാഗമായി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്.

ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. കൊട്ടാരക്കര, കളമശേരി, ഒല്ലൂർ, പൊന്നാനി, ബേപ്പൂർ, മാനന്തവാടി എന്നിവിടങ്ങളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

സൂര്യരശ്മി നേരിട്ട് ശരീരത്തിൽ പതിക്കുന്നത് ഗുരുതരമായ ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും ഇടയാക്കുമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.

"പിന്നാക്ക വിഭാഗത്തിൽ എത്ര പേർ ഉണ്ടെന്ന് സർക്കാരിന് അറിയണം"; ജാതി സെൻസസിനെതിരായ ഹർ‌ജി സുപ്രീം കോടതി തള്ളി

"തൊണ്ടിമുതൽ എലി കരണ്ടു"; ഫസൽ വധക്കേസിലെ നിർണായക തെളിവ് കോടതിയിൽ നിന്ന് കാണാതായി

ഇനി 7 സിക്സർ മതി; ക്രിസ് ഗെയ്‌ലിന്‍റെ ഐപിഎൽ റെക്കോഡ് ലക്ഷ‍്യമിട്ട് വൈഭവ്

മിൽമ പാലിന് വില കൂട്ടി, ലിറ്ററിന് വർധിച്ചത് നാല് രൂപ; ജൂൺ ഒന്നു മുതൽ പ്രാബല്യത്തിൽ

അധ്യാപകർ ജോലിക്കിടെ മൊബൈൽ‌ ഉപയോഗിക്കുന്നതിന് വിലക്ക്