രാജേന്ദ്ര ആർലേക്കർ
തിരുവനന്തപുരം: ഭാരതാംബ വിവാദത്തിൽ ഗവർണർ രാജേന്ദ്ര അർലേക്കർക്കെതിരേ എസ്എഫ്ഐ പ്രതിഷേധം. പ്രവർത്തകർ രാജ്ഭവനിലേക്ക് മാർച്ച് നടത്തി.
ബാരിക്കേട് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. മാർച്ചിൽ എസ്എഫ്ഐ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തളളുമുണ്ടായി.
ഭരണഘടനാ സ്ഥാപനങ്ങളിലും പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർവകലാശാലകളിലുമടക്കം ഹിന്ദുത്വ വർഗീയതയുടെ പ്രതീകങ്ങൾ പ്രദർശിപ്പിക്കാനുളള ഗവർണറുടെ ഭരണഘടനാവിരുദ്ധ നടപടി പ്രതിഷേധാർഹമാണെന്ന് ചൂണ്ടിക്കാട്ടിയാണ് എസ്എഫ്ഐയുടെ പ്രതിഷേധം