അഭിഷേക് , അഭി

 
Kerala

ബൈക്ക് പോസ്റ്റിൽ ഇടിച്ച് ഓടയിലേക്ക് മറിഞ്ഞു; സഹോദരങ്ങൾ മരിച്ചു

തിങ്കളാഴ്ച രാവിലെ ആറു മണിയോടെയാണ് അപകടമുണ്ടായത്.

നീതു ചന്ദ്രൻ

കിളിമാനൂർ: ബൈക്ക് ഓടയിൽ വീണുണ്ടായ അപകടത്തിൽ സഹോദരങ്ങൾക്ക് ദാരുണാന്ത്യം. കിളിമാനൂർ സ്വദേശി നന്ദനത്തിൽ നന്ദന്‍റെ മകൻ അഭി(23), അനുജൻ അഭിഷേക് (20) എന്നിവരാണ് മരിച്ചത്.

നഗരൂർ റോഡിൽ എസ്.എൻ. ഓഡിറ്റോറിയത്തിനു സമീപത്തു വച്ച് തിങ്കളാഴ്ച രാവിലെ ആറു മണിയോടെയാണ് അപകടമുണ്ടായത്.

അഭിഷേകിന് കോട്ടയത്തേക്കു പോകുന്നതിനായി കിളിമാനൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വിടാനായി പോകുന്നതിനിടെ ബൈക്ക് ഇലക്‌ട്രിക് പോസ്റ്റിൽ ഇടിച്ച് ഓടയിലേക്ക് വീഴുകയായിരുന്നു. ഇരുവരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സ്വിഗ്ഗിയിൽ ഇനി ഗ്യാസ് സിലിണ്ടറും കിട്ടും, വമ്പൻ പദ്ധതിയുമായി ഹിന്ദുസ്ഥാൻ പെട്രോളിയം

കൂടംകുളം ആണവ നിലയത്തിലെ സുപ്രധാന രേഖകൾ ചോർ‌ന്നു; 8.5 ലക്ഷം ഫയലുകൾ ഡാർക് വെബിൽ, അന്വേഷണം

രമേശ് ചെന്നിത്തലയ്ക്കൊപ്പം വിജയ്, ചിത്രം വൈറൽ

കറന്‍റ് പോകും; ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി

ഇവി ബാറ്ററി ചാർജിങ്ങിനിടെ പൊട്ടിത്തെറി; നോയ്ഡയിൽ വൻ തീപിടിത്തം, 2 മരണം|Video