ജിബിൻ (18) 
Kerala

ബൈക്കും ബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കുറച്ചുനാളുകളായി മേലുകാവ് ടൗണിന് സമീപം വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു ജിബിൻ

കോട്ടയം: ഈരാറ്റുപേട്ട - തൊടുപുഴ റോഡിൽ കാഞ്ഞിരംകവലയ്ക്ക് സമീപം ബൈക്കും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. വാളകം സ്വദേശി ജിബിൻ (18) ആണ് മരിച്ചത്. കുറച്ചുനാളുകളായി മേലുകാവ് ടൗണിന് സമീപം വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു ജിബിൻ.

കാഞ്ഞിരം കവലയ്ക്ക് സമീപം പാക്കപ്പുള്ളി വളവിലാണ് ബുധനാഴ്ച ഉച്ചയോടെ അപകടമുണ്ടായത്. ജീപ്പിനെ ഓവർടേക്ക് ചെയ്തെത്തിയ ബൈക്ക് നേരെ ബസിന് മുന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ജീപ്പിനെ മറികടന്നശേഷം ബൈക്ക് റോഡിന്റെ ഇടതുവശത്തേക്ക് വെട്ടിച്ചുമാറ്റാനുള്ള സമയം ലഭിക്കുന്നതിന് മുമ്പ് തന്നെ ബസിന്റെ മുൻഭാഗത്തേക്ക് ഇടിച്ചു കയറുകയായിരുന്നു.

ടെക്സസിലെ മിന്നൽ പ്രളയം; 28 കുട്ടികൾ ഉൾപ്പെടെ 78 മരണം

സുരേഷ് ഗോപി ധരിച്ച മാല‍യിൽ പുലിപ്പല്ലാണെന്ന പരാതിയിൽ വനം വകുപ്പ് നോട്ടീസ് നൽകും

സംസ്ഥാനത്ത് ഓഗസ്റ്റ് 20 മുതൽ 27 വരെ ഓണപ്പരീക്ഷ; 29 ന് സ്കൂൾ അടയ്ക്കും

ഉപരാഷ്ട്രപതിയുടെ ഗുരുവായൂർ യാത്ര തടസപ്പെട്ടു

ചരിത്രമെഴുതി ഇന്ത‍്യ; എഡ്ജ്ബാസ്റ്റണിൽ ആദ്യമായി ടെസ്റ്റ് ജയം