ബിന്ദു

 
Kerala

പേരൂർക്കട വ‍്യാജ മോഷണ കേസ്; ഒരു കോടി നഷ്ടപരിഹാരം വേണമെന്ന് ബിന്ദു

മനുഷ‍്യാവകാശ കമ്മിഷനെയാണ് ബിന്ദു സമീപിച്ചിരിക്കുന്നത്

Aswin AM

തിരുവനന്തപുരം: പേരൂർക്കട വ‍്യാജ മോഷണ കേസിൽ നഷ്ടപരിഹാരവും സർക്കാർ ജോലിയും ആവശ‍്യപ്പെട്ട് മാനസിക പീഡനത്തിനിരയായ ബിന്ദു. ഒരു കോടി രൂപ ആവശ‍്യപ്പെട്ട് ബിന്ദു മനുഷ‍്യാവകാശ കമ്മിഷനെ സമീപിച്ചു.

കേസിൽ കടുത്ത മാനസിക പീഡനം താനും കുടുംബവും അനുഭവിച്ചതായും തനിക്കും തന്‍റെ ഭർത്താവിനും ഉപജീവനമാർഗം നഷ്ടപ്പെട്ടുവെന്നും മക്കളുടെ വിദ‍്യാഭ‍്യാസം തടസപ്പെട്ടെന്നും ബിന്ദു പറഞ്ഞു.

അതേസമയം, ബിന്ദു എംജിയം പൊൻമുടി വാലി പബ്ലിക് സ്കൂളിൽ പ‍്യൂണായി ജോലിയിൽ പ്രവേശിച്ചു. ജോലി ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ബിന്ദു മാധ‍്യമങ്ങളോട് പ്രതികരിച്ചു.

ലൈംഗിക പീഡന പരാതി; രാഹുൽ മാങ്കൂട്ടത്തിലിനെതിരേ പൊലീസ് കേസെടുത്തു, രാഹുലിന്‍റെ സുഹൃത്തും പ്രതി പട്ടികയിൽ

'പീഡന വീരന് ആദരാഞ്ജലികൾ'; രാഹുലിന്‍റെ രാജി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം

തൃശൂരിൽ ഗര്‍ഭിണി പൊള്ളലേറ്റ് മരിച്ച സംഭവം; സ്വമേധയാ കേസെടുത്ത് വനിതാ കമ്മി​ഷൻ

മണ്ഡലകാലം; ശബരിമലയിൽ ദർശനം നടത്തിയത് പത്ത് ലക്ഷത്തോളം ഭക്തർ

കർണാടക കോൺഗ്രസ് തർക്കം; ചേരിതിരിഞ്ഞ് സമുദായ നേതൃത്വം