രാഹുലിനൊപ്പം പ്രമീള ശശിധരൻ
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കൊപ്പം വേദി പങ്കിട്ട പാലക്കാട് ബിജെപി നഗരസഭ അധ‍്യക്ഷയോട് പാർട്ടിയുടെ സംസ്ഥാന നേതൃത്വം വിശദീകരണം തേടി. പ്രമീള ശശിധരനെതിരേ സി. കൃഷ്ണകുമാർ പക്ഷവും നടപടി ആവശ‍്യപ്പെട്ടതായാണ് സൂചന. ജില്ലാ കോർ കമ്മിറ്റി യോഗത്തിലായിരുന്നു ആവശ‍്യമുയർത്തിയതെന്നാണ് വിവരം.
അതേസമയം പ്രമീള ശശിധരനെതിരേ കഴിഞ്ഞ ദിവസം ബിജെപി പാലക്കാട് ജില്ലാ അധ‍്യക്ഷൻ പ്രശാന്ത് ശിവനും രംഗത്തെത്തിയിരുന്നു. പ്രമീള ശശിധരൻ സ്വീകരിച്ചത് പാർട്ടി വിരുദ്ധ നിലപാടാണെന്നും നഗരസഭ അധ‍്യക്ഷയ്ക്ക് തെറ്റുപറ്റിയെന്നും പ്രശാന്ത് ശിവൻ പറഞ്ഞിരുന്നു.