തിരുവനന്തപുരം: ശ്വാസകോശ സംബന്ധമായ രോഗങ്ങളെ തുടർന്ന് ചികിത്സയിൽ കഴിയുന്ന ബിജെപി മുൻ സംഘടനാ ജനറൽ സെക്രട്ടറി പി.പി. മുകുന്ദന്‍റെ ആരോഗ്യ നില ഗുരുതരമെന്ന് ആശുപത്രി അധികൃതർ. നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ ഇന്നലെയാണ് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചത്.
ബിജെപിയുടെ എക്കാലത്തേയും ശക്തനായ സംഘടനാ ജനറൽ സെക്രട്ടറിയായിരുന്നു പി.പി. മുകുന്ദൻ. ബിജെപിയുടെ ദേശീയ എക്സിക്യൂട്ടീവ് കൗൺസിലിൽ ദീർഘകാലം അംഗമായിരുന്നു.