''മുഖ്യമന്ത്രിയുടെ വീട്ടിലും ഓഫിസിലും ബോംബ് വച്ചിട്ടുണ്ട്''; തലസ്ഥാനത്ത് വീണ്ടും ബോംബ് ഭീഷണി

 

representative image

Kerala

''മുഖ്യമന്ത്രിയുടെ വീട്ടിലും ഓഫിസിലും ബോംബ്''; തലസ്ഥാനത്ത് വീണ്ടും ബോംബ് ഭീഷണി

ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശം എത്തിയത്

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ബോംബ് ഭീഷണി. ഇത്തവണ മുഖ്യമന്ത്രി പിണറായി വിജയന്‍റെ വീടിനും ഓഫിസിനുമാണ് ബോംബ് ഭീഷണി ഉണ്ടായത്.

ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശം എത്തിയത്. കഴിഞ്ഞ മൂന്നാഴ്ചകളായി സംസ്ഥാനത്ത് പലയിടങ്ങളിലും വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നു.

ഞായറാഴ്ച തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലും തിരുവനന്തപുരം സെൻട്രൽ (തമ്പാനൂർ) റെയിൽവേ സ്റ്റേഷനിലും ബോംബ് വച്ചതായി സന്ദേശം ലഭിച്ചിരുന്നു.

ഇതിന്‍റെ തുടർച്ചയായാണ് വീണ്ടും ഭീഷണി സന്ദേശം. സെക്രട്ടേറിയറ്റിലും ക്ലിഫ് ഹൗസിലും ട്രാൻസ്പോർട്ട് കമ്മിഷന്‍റെ ഓഫിസിലും പരിശോധന പുരോഗമിക്കുകയാണ്.

മലയാളികൾക്ക് ഓണ സമ്മാനം; വന്ദേഭാരതിൽ കോച്ചുകളുടെ എണ്ണം വർധിപ്പിച്ചു

എഎംജി ഗ്രൂപ്പ് ചെയർമാൻ ഡോ. ശ്രീകാന്ത് ഭാസിയുടെ ഭാര‍്യമാതാവ് അന്തരിച്ചു

ആഗോള അയ്യപ്പ സംഗമം: സുരേഷ് ഗോപിയെ ക്ഷണിച്ച് ദേവസ്വം ബോർഡ്

ഇറ്റാലിയൻ ഫാഷൻ ഡിസൈനർ ജോർജിയോ അർമാനി അന്തരിച്ചു

കസ്റ്റഡി മർദനം; പ്രതികളായ പൊലീസുകാരെ പുറത്താക്കണമെന്ന് ആവശ‍്യപ്പെട്ട് വി.ഡി. സതീശൻ മുഖ‍്യമന്ത്രിക്ക് കത്തയച്ചു