പൂക്കോട് വെറ്റിനറി കോളെജിന് ബോംബ് ഭീഷണി; പൊലീസും ബോംബ് സ്കോഡും പരിശോധന നടത്തുന്നു 
Kerala

പൂക്കോട് വെറ്റിനറി കോളെജിന് ബോംബ് ഭീഷണി; പൊലീസും ബോംബ് സ്കോഡും പരിശോധന നടത്തുന്നു

ഇമെയിൽ സന്ദേശം വഴിയാണ് ഭീഷണി സന്ദേശം എത്തിയത്

കൽപ്പറ്റ: വയനാട് പൂക്കോട് വെറ്റിനറി സർവകലാശാലയിൽ ബോംബ് ഭീഷണി. നിവേദ‍്യ എന്ന ഐഡിയിൽ നിന്നും വൈസ് ചാൻസലർക്കും രജിസ്ട്രാർക്കും ഇമെയിൽ സന്ദേശം വഴിയാണ് ഭീഷണി സന്ദേശം എത്തിയത്. അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയതിന്‍റെ വാർഷികത്തിൽ പ്രതികാരം ചെയ്യുമെന്നാണ് ഭീഷണി. നെക്സൽ നേതാവ് എസ്.മാരനാണ് ബോംബ് വച്ചതെന്നും ഇമെയിലിൽ പറയുന്നു.

അഫ്സൽ ഗുരുവിന് പുറമെ അണ്ണാ സർവകലാശാലയിലെ പ്രൊഫസർ ചിത്രകലാ ഗോപാലനെ കുറിച്ചും ഭീഷണിയിൽ പരാമർശമുണ്ട്. സ്ഥലത്ത് ബോംബ് സ്കോഡും പൊലീസും പരിശോധന നടത്തുകയാണ്. ഇരുവർക്കും വെള്ളിയാഴ്ച രാവിലെയാണ് ഭീഷണി സന്ദേശം എത്തിയത്.

പാലിയേക്കര ടോൾ പിരിവിന് അനുമതിയില്ല; ഹൈക്കോടതി ഉത്തരവ് നിലനിൽക്കും

15 സെഞ്ചുറികൾ; റെക്കോഡിട്ട് സ്മൃതി മന്ദാന

'ഓർമ'യുടെ സീതാറാം യെച്ചൂരി അനുസ്മരണം

മഹാരാഷ്ട്രയിൽ ഏറ്റുമുട്ടൽ; 2 വനിതാ നക്സലുകളെ വധിച്ചു

ഇടുക്കിയിൽ മണ്ണെടുക്കുന്നതിനിടെ തിട്ട ഇടിഞ്ഞു വീണ് 2 പേർ മരിച്ച സംഭവം; റിസോർട്ട് ഉടമകൾക്കെതിരേ കേസെടുത്തു