പിഎം ശ്രീ: സിപിഐ മന്ത്രിമാരെ ഉൾപ്പെടുത്തി മന്ത്രിതല ഉപസമിതി രൂപീകരിക്കാൻ തീരുമാനം
representative image
തിരുവന്തപുരം: പിഎം ശ്രീയിൽ മന്ത്രിതല ഉപസമിതി രൂപീകരിക്കാൻ തീരുമാനം. പദ്ധതിയിൽ ഒപ്പുവച്ചതിൽ എതിർപ്പ് തുടരുന്ന സിപിഐ മന്ത്രിമാരെ ഉൾപ്പെടുത്തിയാവും സമിതി രൂപീകരിക്കുക. സമിതിയുടെ നിരീക്ഷണത്തിലാവും പദ്ധതിയുമായി ബന്ധപ്പെട്ട തുടർനടപടികൾ സ്വീകരിക്കുക.
തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അനുനയ നീക്കം ശക്തമാക്കാനാണ് സിപിഎമ്മിന്‍റെ ശ്രമം. ബുധനാഴ്ച നടക്കുന്ന മന്ത്രിസഭാ യോഗം മാത്രം ബഹിഷ്ക്കപിക്കാനാണ് നിലവിൽ സിപിഐയുടെ തീരുമാനം. നവംബർ നാലിന് ചേരുന്ന സിപിഐ സംസ്ഥാന കൗൺസിലിലാവും തുടർനടപടികൾ സ്വീകരിക്കുക.