സമീറ മധുമംഗലത്ത്

 
Kerala

മുഖ്യമന്ത്രിയിൽ നിന്ന് പുരസ്കാരം വാങ്ങി മടങ്ങിയ വിദ്യാർഥിയും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു; അമ്മ മരിച്ചു

ബുധനാഴ്ച സമീറയുടെ മകൾ‌ ഷിംലയ്ക്ക് മുഖ്യമന്ത്രി സ്റ്റുഡന്‍റ്സ് എക്സലൻഡ് അവാർഡി ലഭിച്ചിരുന്നു

Namitha Mohanan

കൊച്ചി: അരൂരിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ ഡിവൈഡിറിലിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ വീട്ടമ്മ മരിച്ചു. മലപ്പുറം തിരൂരങ്ങാടി വെന്നിയൂരിന് സമീപം കാച്ചടി സ്വദേശിയായ സമീറ മധുമംഗലത്ത് (44) ആണ് മരിച്ചത്. അപകടത്തിൽ‌ തലയ്ക്ക് പരുക്കേറ്റ വീട്ടമ്മയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തി‍യെങ്കിലും രക്ഷിക്കാനയില്ല.

ബുധനാഴ്ച സമീറയുടെ മകൾ‌ ഷിംലയ്ക്ക് മുഖ്യമന്ത്രി സ്റ്റുഡന്‍റ്സ് എക്സലൻഡ് അവാർഡി ലഭിച്ചിരുന്നു. ഈ പുരസ്കാരം വാങ്ങാനായി തിരുവനന്തപുരത്ത് കുടുംബ സമേതമെത്തിയ ഇവർ നാട്ടിലേക്ക് മടങ്ങവെയായിരുന്നു അപകടം.

ബുധനാഴ്ച വൈകുന്നേരം 6.15ഓടെ ദേശീയ പാതയിൽ അരൂർ തെക്ക് പെട്രോൾ പമ്പിന് വടക്ക് വശത്തായിരുന്നു അപകടം. കാറിലുണ്ടായിരുന്ന മറ്റ് നാല് പേർക്കും നിസ്സാര പരിക്കുകളാണ് ഉണ്ടായിരുന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേക്ഷണമാരംഭിച്ചു.

യുഎഇയുടെ ഒപെക് പിന്മാറ്റം ഇന്ത്യക്കു ഗുണകരം

ട്രാവിഷേക്, ക്ലാസൻ കസറി; മുംബൈയുടെ റൺമല കീഴടക്കി ഹൈദരാബാദ്

മതിലിടിഞ്ഞ് 2 മലയാളികൾ അടക്കം 7 പേർ മരിച്ചു

പോളിങ് പൂർണം, ഇനി വോട്ടെണ്ണലിനുള്ള കാത്തിരിപ്പ്

മതപ്രചാരണം: 3 യുഎസ് പൗരന്മാർ രാജ്യം വിടാൻ നിർദേശം