ഹോം നഴ്സിനെ വയ്ക്കുമ്പോൾ സൂക്ഷിച്ചോളു: കുറിച്ചിയിൽ വയോധികൻ രക്ഷപെട്ടത് ഭാഗ്യത്തിന്; പ്രതി അറസ്റ്റിൽ 
Kerala

ഹോം നഴ്സിനെ വയ്ക്കുമ്പോൾ സൂക്ഷിച്ചോളു: കുറിച്ചിയിൽ വയോധികൻ രക്ഷപെട്ടത് ഭാഗ്യത്തിന്; പ്രതി അറസ്റ്റിൽ

ആലപ്പുഴ മുളക്കുഴ പാലയ്ക്കാമല സ്വദേശി പി.ജി സുഭാഷ് ചന്ദ്രൻ (45) എന്നയാളെയാണ് ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്

കോട്ടയം: വയോധികനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഹോം നഴ്സ് അറസ്റ്റിൽ. ആലപ്പുഴ മുളക്കുഴ പാലയ്ക്കാമല സ്വദേശി പി.ജി സുഭാഷ് ചന്ദ്രൻ (45) എന്നയാളെയാണ് ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്. കുറിച്ചി സ്വദേശിയായ രോഗിയായ വയോധികനെ പരിചരിക്കാനായെത്തിയ ഇയാൾ വയോധികനെ ചീത്തവിളിക്കുകയും കഴുത്ത് പിടിച്ച് തിരിച്ചും മറ്റും ക്രൂരമായി ആക്രമിക്കുകയുമായിരുന്നു.

പരാതിയെ തുടർന്ന് ചിങ്ങവനം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പൊലീസ് മേധാവി എ ഷാഹുല്‍ ഹമീദിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാൾക്കെതിരെ കൊലപാതക ശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഇയാൾക്ക് ചിങ്ങവനം സ്റ്റേഷനിൽ ക്രിമിനൽ കേസ് നിലവിലുണ്ട്. ചിങ്ങവനം സ്റ്റേഷൻ എസ്എച്ച്ഓ അനിൽകുമാർ, എസ്.ഐ മാരായ അജ്മൽ ഹുസൈൻ, ഷിബു, സിപിഓ മാരായ വിനോദ് മാർക്കോസ്, റിങ്കു, സഞ്ജിത്ത് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.

ഇനി പാക്കിസ്ഥാനെ തൊട്ടാൽ സൗദി തിരിച്ചടിക്കും; പ്രതിരോധ കരാർ ഒപ്പുവച്ചു

പാലിയേക്കര ടോൾ പിരിവിന് അനുമതിയില്ല; ഹൈക്കോടതി ഉത്തരവ് നിലനിൽക്കും

15 സെഞ്ചുറികൾ; റെക്കോഡിട്ട് സ്മൃതി മന്ദാന

'ഓർമ'യുടെ സീതാറാം യെച്ചൂരി അനുസ്മരണം

മഹാരാഷ്ട്രയിൽ ഏറ്റുമുട്ടൽ; 2 വനിതാ നക്സലുകളെ വധിച്ചു