മുനമ്പം കേസിൽ നിർണായകം; വഖഫ് ഭേദഗതി നിയമത്തെ പിന്തുണച്ച് 'കാസ' സുപ്രീം കോടതിയിൽ

 

file image

Kerala

മുനമ്പം കേസിൽ നിർണായകം; വഖഫ് ഭേദഗതി നിയമത്തെ പിന്തുണച്ച് 'കാസ' സുപ്രീം കോടതിയിൽ

വഖഫ് നിയമത്തിനെതിരെ മുസ്ലിം ലീഗ് ഫയല്‍ ചെയ്ത ഹര്‍ജിയില്‍ കക്ഷി ചേരാനാണ് അപേക്ഷ നല്‍കിയിരിക്കുന്നത്

ന്യൂഡൽഹി: വഖഫ് നിയമ ഭേദഗതിയെ പിന്തുണച്ച് ക്രിസ്ത്യന്‍ സംഘടനയായ കാസ (CASA) സുപ്രീം കോടതിയില്‍. കേരളത്തില്‍ നിന്നും വഖഫ് നിയമഭേദഗതിയെ പിന്തുണച്ച് സുപ്രീംകോടതിയെ സമീപിക്കുന്ന ആദ്യ സംഘടനയാണ് കാസ.

വഖഫ് ഭേദഗതി നിയമം മുനമ്പം നിവാസികൾക്ക് നിർണായകമാണെന്നും വഖഫ് നിയമത്തിന്റെ ദുരുപയോഗം സുപ്രീം കോടതിയില്‍ തുറന്നുകാട്ടാന്‍ തയ്യാറാണെന്നും കക്ഷി ചേരല്‍ അപേക്ഷയില്‍ കാസ ചൂണ്ടിക്കാട്ടി.

വഖഫ് നിയമത്തിനെതിരെ മുസ്ലിം ലീഗ് ഫയല്‍ ചെയ്ത ഹര്‍ജിയില്‍ കക്ഷി ചേരാനാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. വഖഫ് നിയമഭേദഗതിയെ പിന്തുണച്ച് കാസ സുപ്രീംകോടതിയില്‍ കക്ഷി ചേരാന്‍ അപേക്ഷ നല്‍കിയതിനെ കേന്ദ്രസര്‍ക്കാര്‍ താല്‍പ്പര്യത്തോടെയാണ് കാണുന്നത്.

കൊച്ചിയിൽ നിന്ന് നാല് ടൂറിസം കേന്ദ്രങ്ങളിലേക്ക് സീ പ്ലെയ്ൻ

ജിഎസ്ടി പരിഷ്കരണത്തിന് മന്ത്രിതല സമിതിയുടെ അംഗീകാരം

മെമ്മറി കാർഡ് വിവാദം; അന്വേഷണത്തിന് അഞ്ചംഗ സമിതിയെ നിയോഗിച്ച് 'അമ്മ'

കോതമംഗലത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; വ്യാപാരി മരിച്ചു

അനധികൃത കുടിയേറ്റം; അസമിൽ ആധാർ നിയന്ത്രണം