മകരവിളക്ക് ദിവസം ശബരിമല വനമേഖലയിൽ സിനിമ ചിത്രീകരണം

 
Kerala

മകരവിളക്ക് ദിവസം ശബരിമല വനമേഖലയിൽ സിനിമ ചിത്രീകരണം; സംവിധായകൻ അനുരാജ് മനോഹറിനെതിരേ കേസ്

വനംവകുപ്പാണ് കേസെടുത്തത്

Jisha P.O.

പത്തനംതിട്ട: മകരവിളക്ക് ദിവസം ശബരിമല വനമേഖലയിൽ സിനിമ ചിത്രീകരണം നടത്തിയതുമാ‍യി ബന്ധപ്പെട്ട് സംവിധായകൻ അനുരാജ് മനോഹറിനെതിരേ വനംവകുപ്പ് കേസെടുത്തു. പത്തനംതിട്ട റാന്നി ഡിവിഷനിലാണ് വനത്തിൽ അതിക്രമിച്ചു കയറിയെന്ന കുറ്റത്തിന് കേസെടുത്തിരിക്കുന്നത്.

ചിത്രീകരണം നടന്നത് അതീവ സുരക്ഷ മേഖലയായ പെരിയാർ കടുവ സങ്കേതത്തിന്‍റെ ഭാഗമാണോ എന്ന് വനംവകുപ്പ് നിലവിൽ പരിശോധിച്ചുവരികയാണ്.

സന്നിധാനത്ത് അനുമതി കിട്ടാതെ വന്നതോടെ പൊലീസിനെ അറിയിച്ച ശേഷം പമ്പയിൽ‌ ഷൂട്ടിങ് നടത്തിയെന്നാണ് സിനിമയുടെ അണിയറ പ്രവർത്തകർ പറയുന്നത്. അന്വേഷണം നടക്കട്ടെയെന്നും സത്യം പുറത്തു വരട്ടെയന്നും സംവിധാകൻ പ്രതികരിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടെന്ന് കോൺഗ്രസിൽ തീരുമാനം

നാലാം ടി20യിൽ സഞ്ജു കളിക്കുമോ‍?

കുട്ടികൾ സമൂഹമാധ‍്യമങ്ങൾ ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി ഗോവയും ആന്ധ്രയും

അണ്ടർ 19 ലോകകപ്പ്: സിംബാബ്‌വെയ്‌ക്കു മുന്നിൽ ഹിമാലയൻ വിജയലക്ഷ‍്യം വച്ച് ഇന്ത‍്യ

തിരുവനന്തപുരത്ത് 50 ഓളം പേർക്ക് ഭക്ഷ‍്യവിഷബാധ; ഹോട്ടൽ അടപ്പിച്ചു