ദിനിൽ ബാബു

 
Kerala

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡപ്പിക്കാൻ ശ്രമം; ദിനിൽ ബാബുവിനെതിരേ കേസ്

ദുൽക്കർ സൽമാന്‍റെ വേഫെറർ ഫിലിംസിന്‍റെ പേരിലാണ് ഇയാൾ കാസ്റ്റിങ് കൗച്ച് നടത്തിയത്.

Megha Ramesh Chandran

കൊച്ചി: സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ അസോസിയേറ്റ് ഡയറക്റ്റർ ദിനിൽ ബാബുവിനെതിരേ പൊലീസ് കേസെടുത്തു. എറണാകുളം സൗത്ത് പൊലീസാണ് കേസെടുത്തത്. യുവതിയെ വിളിച്ചു വരുത്തി അപമാനിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി.

ദുൽക്കർ സൽമാന്‍റെ വേഫെറർ ഫിലിംസിന്‍റെ പേരിലാണ് ഇയാൾ കാസ്റ്റിങ് കൗച്ച് നടത്തിയത്. വേഫെറർ ഫിലിംസിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്നാരോപിച്ച് ദിനിലിനെതിരേ പരാതി നൽകിയിട്ടുണ്ട്.

തേവര പൊലീസ് സ്റ്റേഷനിലും ഫെഫ്കയിലുമാണ് വേഫെറർ ഫിലിംസ് പരാതി നൽകിയത്. ദിനിൽ ബാബുവുമായി വേഫെറർ ഫിലിംസിന് ബന്ധമില്ലെന്നും വേഫെററിന്‍റെ ഒരു ചിത്രത്തിലും ദിനിൽ പങ്കാളിയല്ലെന്നും കമ്പനി വ്യക്തമാക്കി.

ഇന്ത്യൻ വ്യോമസേനയ്ക്ക് ഇനി പുതിയ 'തേജസ്'

ശബരിമലയിലെ സ്വർണം കാണാതായത് രാഷ്ട്രപതിയെ ധരിപ്പിക്കും

സജിത കൊലക്കേസ്: ചെന്താമരയുടെ ശിക്ഷ വെള്ളിയാഴ്ച വിധിക്കും

ഗണേഷ് മന്ത്രിയാകാൻ സരിതയെ ഉപയോഗിച്ചെന്ന് വെള്ളാപ്പള്ളി; താൻ വെള്ളാപ്പള്ളിയുടെ ലെവൽ അല്ലെന്ന് ഗണേഷ്

ഗൾഫ് പര്യടനം: മുഖ്യമന്ത്രി ബഹ്റൈനിൽ