സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് മാറ്റം
തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് മാറ്റം. മിർ മുഹമ്മദ് അലി കെഎസ്ഇബി സിഎംഡിയായും കെ.ആർ. ജ്യോതിലാൽ ഫിനാൻസ് സെക്രട്ടറിയായും നിയമിച്ചു.
ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി വിശ്വനാഥ് സിൻഹയ്ക്ക് വനം വകുപ്പിന്‍റെ ചുമതല കൂടി നൽകി. പുനീത് കുമാർ ഐഎഎസ് തദ്ദേശ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാവും.