Cherian Philip 
Kerala

ഞാനും എസ്എഫ്ഐ കാടത്തത്തിന്‍റെ ഇരയാണ്; ചെറിയാൻ ഫിലിപ്പ്

ക്ഷമ ചോദിച്ച പലരും ഇന്ന് ഉറ്റ സുഹൃത്തുക്കളാണ്. സിദ്ധാര്‍ഥന്‍റെ ജീവിതം അപഹരിച്ച ക്രൂരത കണ്ടപ്പോള്‍ എസ്എഫ്ഐ യുടെ പഴയ കിരാത വാഴ്ച ഓര്‍മിച്ചെന്നു മാത്രമാണ്

തിരുവനന്തപുരം: എഴുപതുകളില്‍ കെഎസ്‌യുവില്‍ പ്രവര്‍ത്തിച്ചിരുന്നപ്പോള്‍ താനും എസ്എഫ്ഐ പ്രവര്‍ത്തകരുടെ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന കുറിപ്പുമായി കോൺഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ് രംഗത്ത്. താന്‍ ജീവിക്കുന്ന രക്തസാക്ഷിയാണെന്നും അദ്ദേഹം കുറിച്ചു.

യൂണിവേഴ്‌സിറ്റി കോളെജില്‍ പഠിക്കുമ്പോഴാണ് കോളെജിന്‍റെ രണ്ടാം നിലയില്‍ നിന്നും എസ്എഫ്ഐക്കാര്‍ താഴേക്ക് വലിച്ചെറിഞ്ഞത്. നട്ടെല്ലിനും സുഷുമ്‌നക്കും ഗുരുതരമായ ക്ഷതമുണ്ടായതിനെ തുടര്‍ന്ന് അരയ്ക്കു താഴെ നാഡീ വ്യവസ്ഥയ്ക്കും കാലുകളിലെ പേശീ വ്യൂഹത്തിനും ക്രമേണ ബലക്ഷയമുണ്ടായി.

അതുകൊണ്ടാണ് കുടുംബ ജീവിതം ഒഴിവാക്കേണ്ടി വന്നത്. തുടര്‍ച്ചയായ അലോപ്പതി, ആയൂര്‍വേദ, അക്യൂപങ്ചർ ചികിത്സ കൊണ്ടാണ് ഇത്രയും നാള്‍ പിടിച്ചു നിന്നത്. വര്‍ഷങ്ങളായി വേഗത്തില്‍ നടക്കാനോ ചവിട്ടുപടികള്‍ കയറാനോ പ്രയാസമാണ്. ശാരീരിക അവശതകളുടെ കടുത്ത വേദന പേറുമ്പോഴും മനശക്തി കൊണ്ടാണ് പൊതുജീവിതത്തില്‍ സജീവമായി ഇപ്പോഴും നിലനില്‍ക്കുന്നത്. പീഡിപ്പിച്ച പലരും ഇന്നും ജീവിച്ചിരിപ്പുണ്ടെങ്കിലും അവരോട് ഒരിക്കലും പകയോ വിദ്വേഷമോ പുലര്‍ത്തിയിട്ടില്ല. ക്ഷമ ചോദിച്ച പലരും ഇന്ന് ഉറ്റ സുഹൃത്തുക്കളാണ്. സിദ്ധാര്‍ഥന്‍റെ ജീവിതം അപഹരിച്ച ക്രൂരത കണ്ടപ്പോള്‍ എസ്എഫ്ഐ യുടെ പഴയ കിരാത വാഴ്ച ഓര്‍മിച്ചെന്നു മാത്രമാണെന്നും ചെറിയാന്‍ ഫിലിപ്പ് ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ഷൊർണൂർ-എറണാകുളം പാത മൂന്നുവരിയാക്കും; റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്

ഇന്ത്യ 1014, ഗിൽ 430; ജയം 7 വിക്കറ്റ് അകലെ

നീരവ് മോദിയുടെ സഹോദരൻ നെഹാൽ മോദി അമെരിക്കയിൽ അറസ്റ്റിൽ

വിവാഹ വീട്ടിലേക്ക് പുറപ്പെട്ട കാർ മതിലിലേക്ക് ഇടിച്ചു കയറി; പ്രതിശ്രുത വരൻ അടക്കം 8 പേർ മരിച്ചു

നിപ സമ്പർക്കപ്പട്ടികയിൽ ആകെ 425 പേർ; 5 പേർ ഐസിയുവിൽ