എം.ബി. രാജേഷ് 
Kerala

മുഖ്യമന്ത്രിയുടെ ബോഡി ഷെയ്മിങ്; ന്യായീകരിച്ച് എം.ബി. രാജേഷ്

നിയമസഭയിൽ പ്രതിപക്ഷം നടത്തുന്ന പ്രതിഷേധത്തെയും മന്ത്രി വിമർശിച്ചു.

Megha Ramesh Chandran

തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ നിയമസഭയിലെ മറുപടി പ്രസംഗത്തിനിടെ പ്രതിപക്ഷ എംഎൽഎക്കെതിരേ 'ബോഡി ഷെയിമിങ്' നടത്തിയ മുഖ്യമന്ത്രി പിണറായി വിജ‍യനെ ന്യായീകരിച്ച് മന്ത്രി എം.ബി. രാജേഷ്. മുഖ്യമന്തി ഒരംഗത്തിന്‍റെയും പേരു പറഞ്ഞിട്ടില്ലെന്നും, പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയെപ്പറ്റി വസ്തുതാവിരുദ്ധമായ കാര്യങ്ങളാണു പറയുന്നതെന്നും മന്ത്രി.

നിയമസഭയിൽ പ്രതിപക്ഷം നടത്തുന്ന പ്രതിഷേധത്തെയും മന്ത്രി വിമർശിച്ചു: ''ജനാധിപത്യത്തെക്കുറിച്ചു പറയാൻ ലജ്ജ തോന്നുന്നില്ലേ ഇവർക്ക്! എന്ത് അക്രമമാണ് കാണിക്കുന്നത്. ഗുണ്ടായിസത്തിന് പ്രതിപക്ഷ നേതാവ് നേതൃത്വം നൽകുകയാണ്''.

"എന്‍റെ നാട്ടിലൊരു വർത്തമാനമുണ്ട്. എട്ടുമുക്കാൽ അട്ടിവച്ച പോലെ എന്ന്. അത്രയും ഉയരം മാത്രമുളള ഒരാളാണ് വലിയ തോതിൽ ആക്രമിക്കാൻ പുറപ്പെടുന്നത്. സ്വന്തം ശരീരശേഷി അതിനൊന്നും പറ്റുന്നതല്ലെന്ന് കാണുമ്പോൾ എല്ലാവർക്കും അറിയാം. പക്ഷേ, നിയമസഭയുടെ പരിരക്ഷ വച്ചുകൊണ്ട് വാച്ച് ആൻഡ് വാർഡിനെ ആക്രമിക്കാൻ പോകുകയാണ്. അതും വനിതാ വാച്ച് ആൻഡ് വാർഡിനെ അടക്കം" എന്നാണ് മുഖ്യമന്ത്രി സഭയിൽ പറഞ്ഞത്.

അടുത്തത് സമാധാന നൊബേൽ; ചങ്കിടിപ്പോടെ ട്രംപ്

വിൻഡീസിനെ വൈറ്റ് വാഷ് ചെയ്യാൻ ഇന്ത്യ ഇറങ്ങുന്നു

മൂന്ന് ചുമ മരുന്നുകൾ തിരിച്ചുവിളിച്ചു

കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം: ഒമ്പതാം ക്ലാസ് വരെ കാത്തിരിക്കുന്നതെന്തിന്?

''ഫണ്ട് തരാത്ത ഏക എംഎൽഎ...'', പേര് വെളിപ്പെടുത്തി ഗണേഷ്; നിഷേധിച്ച് എംഎൽഎ