ക്രിസ്മസ് -ന്യൂയർ ബമ്പർ 
Kerala

ക്രിസ്മസ് ബമ്പർ നറുക്കെടുപ്പ് 24ന്; വിൽപ്പന റെക്കോഡിലേക്ക്

ഒന്നാം സമ്മാനക്കാരനടക്കം 21 പേരാണ് ഇത്തവണ നറുക്കെടുപ്പു കഴിയുമ്പോൾ കോടിപതികളാകാൻ പോകുന്നത്

തിരുവനന്തപുരം: ക്രിസ്മസ്- ന്യൂയർ ബമ്പർ നറുക്കെടുപ്പിന് ദിവസങ്ങൾ മാത്രം. ജനുവരി 24നാണ് ബമ്പറിന്‍റെ നറുക്കെടുക്കാനിരിക്കേ റെക്കോഡ് വിൽപ്പനയാണ് നടന്നു കൊണ്ടിരിക്കുന്നത്. ഒന്നാം സമ്മാനക്കാരനടക്കം 21 പേരാണ് ഇത്തവണ നറുക്കെടുപ്പു കഴിയുമ്പോൾ കോടിപതികളാകാൻ പോകുന്നത്. ഇരുപതു കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാമം ഇരുപതു പേർക്ക് ഒരു കോടി രൂപ വീതമാണ്.

മൂന്നാം സമ്മാനം പത്തലക്ഷം രൂപ വീതം 30 പേർക്കും നാലാം സമ്മാനം മൂന്നു ലക്ഷം രൂപ വീതം 20 പേർക്കും അഞ്ചാം സമ്മാനം രണ്ട് ലക്ഷം രൂപ വീതം 20 പേർക്കും നൽകും. ഇതിനു പുറകേ 5000,4000,1000,500,400 രൂപ എന്നിവയും സമ്മാനങ്ങളുടെ കൂട്ടത്തിലുണ്ട്.

പത്ത് സീരീസുകളിലായാണ് ഇത്തവണ ബമ്പർ ഇറക്കിയിരിക്കുന്നത്. 400 രൂപയാണ് വില.

മെഡിക്കൽ കോളെജുകളും നഴ്സിങ് കോളെജുകളും എല്ലാ ജില്ലകളിലും യാഥാർഥ‍്യമായെന്ന് വീണ ജോർജ്

വ്യക്തിഹത്യ ചെയ്യാൻ ശ്രമിച്ചു; മാനനഷ്ടത്തിന് വക്കീൽ നോട്ടീസയച്ച് കടകംപളളി സുരേന്ദ്രൻ

''സുജിത്തിനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചു, പോരാട്ടത്തിന് ഈ നാട് പിന്തുണ നൽകും'': രാഹുൽ മാങ്കൂട്ടത്തിൽ

രജിനിയുടെ പവർ ഹൗസ്; ഒടിടി റിലീസിനൊരുങ്ങി 'കൂലി'

ഛത്തീസ്ഗഡിൽ ഡാം തകർന്നു; 4 പേർക്ക് ദാരുണാന്ത‍്യം