Kerala

ക്രിസ്മസിന് ഏകീകൃത കുര്‍ബാന മതിയെന്ന് സർക്കുലർ

എറണാകുളം - അങ്കമാലി അതിരൂപതക്ക് ആര്‍ച്ച് ബിഷപ്പ് സിറിള്‍ വാസിലിന്‍റെ കത്ത്, അതനുസരിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ് ബോസ്കോ പുത്തൂരിന്‍റെ സർക്കുലർ

MV Desk

കൊച്ചി: ക്രിസ്മസിന് സിനഡ് കുര്‍ബാന ചൊല്ലണമെന്ന് എറണാകുളം-അങ്കമാലി അതിരൂപതക്ക് ആര്‍ച്ച് ബിഷപ്പ് സിറിള്‍ വാസിലിന്‍റെ കത്ത്. ഇതനുസരിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ബിഷപ് ബോസ്കോ പുത്തൂരും സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. സിനഡ് കുര്‍ബാന ചൊല്ലണമെന്ന മാര്‍പ്പാപ്പയുടെ സന്ദേശം എല്ലാവരും പിന്തുടരണമെന്നാണ് ആര്‍ച്ച് ബിഷപ്പ് സിറിള്‍ വാസിലിന്‍റെ കത്തില്‍ ആവശ്യപ്പെടുന്നത്. സഭയുടെ ഐക്യത്തിന് കൂടി ഇത് പ്രധാനപ്പെട്ടതാണ്. അതിരൂപതയിലെ കാര്യങ്ങള്‍ വിശദമായി പഠിച്ചാണ് ഡിസംബര്‍ ഏഴിന് മാര്‍പ്പാപ്പ വ്യക്തമായ നിര്‍ദേശം നല്‍കിയതെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ക്രിസ്തുമസ് ദിനം മുതല്‍ അതിരൂപതയിലെ മുഴുവന്‍ പള്ളികളിലും സിനഡ് കുര്‍ബാന അര്‍പ്പിക്കണമെന്ന് സഭ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ക്രിസ് മസിന് അതിരൂപതയില്‍ സിനഡ് കുര്‍ബാന ചൊല്ലാന്‍ എല്ലാ വൈദികരും തയ്യാറാകണമെന്ന് ബിഷപ് ബോസ്കോ പുത്തൂരിന്‍റെ സര്‍ക്കുലറില്‍ ആവശ്യപ്പെടുന്നു. സഭയും മാര്‍പ്പാപ്പയും അതാണ് ആഗ്രഹിക്കുന്നത്. അതിരൂപതയില്‍ സമാധാന അന്തരീക്ഷം തുടരാനാണ് ആഗ്രഹിക്കുന്നത്. അടഞ്ഞുകടിക്കുന്ന സെന്‍റ് മേരീസ് ബസലിക്ക അടക്കമുള്ളവ തുറന്ന് ആരാധന നടത്താനുളള സൗകര്യം ഒരുക്കണമെന്നും അപ്പോസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ സര്‍ക്കുലറില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കേന്ദ്ര സർക്കാർ ജീവനക്കാർക്ക് സന്തോഷ വാർത്ത; എട്ടാം ശമ്പള കമ്മിഷന്‍റെ നിബന്ധനകൾക്ക് മന്ത്രിസഭയുടെ അംഗീകാരം

ശബരിമല സ്വർണക്കൊളള: മുരാരി ബാബു എസ്ഐടി കസ്റ്റഡിയിൽ

ഡൽഹി വിമാനത്താവളത്തിൽ എയർ ഇന്ത്യാ വിമാനത്തിന് സമീപം ബസിന് തീപിടിച്ചു

വായു മലിനീകരണം രൂക്ഷം; ഡൽഹിയിൽ വീണ്ടും വാഹന നിയന്ത്രണം

"മില്ലുടമകളെ ക്ഷണിച്ചില്ല''; നെല്ല് സംരക്ഷണവുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹാര യോഗത്തിൽ ക്ഷുഭിതനായി മുഖ്യമന്ത്രി