KM Abraham  
Kerala

ഒരേ നമ്പറിൽ 2 തിരിച്ചറിയൽ കാർഡ്; മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് വോട്ട് ചെയ്യാനായില്ല

കളക്ടർക്ക് പരാതി നൽകി.

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം. എബ്രഹാമിന് ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായില്ല. അദ്ദേഹത്തിന്‍റെ വോട്ടർ ഐഡി കാർഡിന്‍റെ അതേ നമ്പറിൽ മറ്റൊരു തിരിച്ചറിയൽ കാർഡ് കൂടി ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണിത്.

വെള്ളിയാഴ്ച രാവിലെ ഗതിയിൽ വോട്ട് രേഖപ്പെടുത്താനെത്തിയപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. ക്യാബിനറ്റ് റാങ്കുള്ള മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം. എബ്രഹാമിന് വോട്ട് എബ്രഹാമിന്‍റെ പേരിൽ ഉള്ള അതേ തിരിച്ചറിയൽ കാർഡിന്‍റെ നമ്പർ മറ്റൊരു സ്ത്രീയുടെ പേരിലാണ് വോട്ടേഴ്‌സ് ലിസ്റ്റിൽ ഉള്‍പ്പെട്ടത്.

എങ്ങനെയാണ് ഒരേ നമ്പറിൽ 2 തിരിച്ചറിയൽ കാർഡുണ്ടായതെന്നതിൽ വ്യക്തതയില്ല. വോട്ടു ചെയ്യാനാവാതെ മടങ്ങിയ അദ്ദേഹം തുടർന്ന് കളക്ടർക്ക് പരാതി നൽകി.

അന‍്യായമായ വ‍്യാപാരത്തിലൂടെ ഇന്ത‍്യ പണം സമ്പാദിക്കുന്നുവെന്ന് പീറ്റർ നവാരോ

അലിഷാനും വസീമും തകർത്തു; ഒമാനെതിരേ യുഎഇയ്ക്ക് ജയം

വടകരയിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു; പ്രതി ഒളിവിൽ

''പുറത്തു വന്നത് ഒറ്റപ്പെട്ട സംഭവങ്ങൾ''; പൊലീസ് അതിക്രമങ്ങളിൽ പ്രതികരിച്ച് മുഖ‍്യമന്ത്രി

സംസ്ഥാനത്ത് പാലിന് വില വർധിപ്പിക്കില്ലെന്ന് മിൽമ