Kerala

ലൈഫ് മിഷൻ കോഴ: സി. എം രവീന്ദ്രനെ രണ്ടാം ദിവസം 10 മണിക്കൂറോളം ചോദ്യം ചെയ്തു

കൊച്ചി : ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി. എം. രവീന്ദ്രന്‍റെ രണ്ടാം ദിവസത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി. എൻഫോഴ്സ്മെന്‍റ് ഡയക്‌ട്രേറ്റിന്‍റെ ചോദ്യം ചെയ്യൽ പത്തു മണിക്കൂറോളം നീണ്ടു.

ചൊവ്വാഴ്ചയും രവീന്ദ്രൻ ചോദ്യം ചെയ്യലിനായി ഇ.ഡിയുടെ കൊച്ചി ഓഫീസിൽ ഹാജരായിരുന്നു. ഒമ്പതു മണിക്കൂറോളമാണു ചോദ്യം ചെയ്തത്. സ്വപ്നയുടെ മൊഴിയും ഡിജിറ്റൽ തെളിവുകളും അടിസ്ഥാനമാക്കിയായിരുന്നു ചോദ്യം ചെയ്യൽ.

നേരത്തെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരുന്നെങ്കിലും നിയമസഭാ സമ്മേളനം നടക്കുന്നതു ചൂണ്ടിക്കാട്ടി രവീന്ദ്രൻ ഹാജരായിരുന്നില്ല. തുടർന്നു വീണ്ടും നോട്ടീസ് നൽകി വിളിപ്പിക്കുകയായിരുന്നു. ലൈഫ് മിഷൻ കേസിൽ രവീന്ദ്രന്‍റെ പേരു പരാമർശിച്ചു സ്വപ്നയും ശിവശങ്കറും നടത്തിയ വാട്സപ്പ് ചാറ്റുകൾ പുറത്തുവന്നിരുന്നു.

രാഹുലിനെയും ലഖ്നൗവിനെയും നിഷ്പ്രഭരാക്കി സഞ്ജുവും രാജസ്ഥാനും

''ഇന്ത്യാ സഖ്യം അധികാരത്തിൽ വന്നാൽ 5 വർഷം 5 പ്രധാനമന്ത്രിമാർ, ദക്ഷിണേന്ത്യയെ പ്രത്യേക രാഷ്ട്രമാക്കും'', വിമർശിച്ച് പ്രധാനമന്ത്രി

സന്ദേശ്ഖാലി റെയ്ഡ്: ആരോപണമുന്നയിച്ച് തൃണമൂലും ബിജെപിയും

ഡൽഹിക്ക് 10 റ​ൺ​സ് ജ​യം

ഹരിപ്പാട് തൊഴിലാളികൾ തമ്മിൽ തർക്കം; മത്സ്യ കച്ചവടക്കാരനായ ബംഗാൾ സ്വദേശി കുത്തേറ്റു മരിച്ചു