സപ്ലൈകോ വഴി രണ്ട് ലിറ്റർ വെളിച്ചെണ്ണ സബ്സിഡി നിരക്കിൽ; ഉടനെത്തുമെന്ന് മന്ത്രി
പ്രതീകാത്മക ചിത്രം
കോഴിക്കോട്: ഓണം പ്രമാണിച്ച് സപ്ലൈകോ വഴി രണ്ട് ലിറ്റർ വെളിച്ചെണ്ണ സബ്സിഡി നിരക്കിൽ വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ. വെളിച്ചെണ്ണ വില ഇനിയും കുറയുമെന്നും മന്ത്രി പറഞ്ഞു. ഒരു കാർഡിന് രണ്ട് ലിറ്റർ വെളിച്ചെണ്ണയാണ് കുറഞ്ഞ നിരക്കിൽ നൽകുക. വൈകാതെ ഔട്ട്ലെറ്റുകളിലേക്ക് വെളിച്ചെണ്ണ എത്തും.
നിലവിൽ വെളിച്ചെണ്ണ ഒഴികെയുള്ള വസ്തുക്കളെല്ലാം സപ്ലൈകോയിൽ എത്തിയതായും മന്ത്രി പറഞ്ഞു. വെളിച്ചെണ്ണ വില വലിയ രീതിയിൽ ഉയർന്നത് സാധാരണക്കാരെ ആശങ്കയിലാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് സർക്കാരിന്‍റെ പുതിയ നീക്കം.