.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
സിനിമ നയ രൂപീകരണത്തിന് കൺസൾട്ടൻസി ആരംഭിക്കും  
Kerala

സിനിമ നയ രൂപീകരണത്തിന് കൺസൾട്ടൻസി ആരംഭിക്കും

1 കോടി രൂപ അനുവദിച്ചു

Ardra Gopakumar

തിരുവനന്തപുരം: സംസ്ഥാനത്ത് സിനിമ നയ രൂപീകരണത്തിന് ആരംഭിക്കാന്‍ ഉണ്ടാക്കാൻ സാംസ്കാരിക വകുപ്പ് 1 കോടി രൂപ അനുവദിച്ചു. മേഖലയിലെ പ്രശ്നങ്ങൾ പഠിച്ച് വിവരങ്ങൾ ശേഖരിക്കാനാണ് കൺസൾട്ടൻസി.

ജസ്റ്റിസ് ഹേമ കമ്മിറ്റി സമർപ്പിച്ച നിര്‍ദേശങ്ങള്‍ നടപ്പിലാക്കാനുള്ള നടപടികൾ ആരംഭിച്ചതായി സാംസ്കാരിക മന്ത്രി സജി ചെറിയാൻ പറഞ്ഞു. അമ്മ, ഡബ്ല്യുസിസി തുടങ്ങി എല്ലാ സിനിമാ സംഘടനകളുമായി ചർച്ചകൾ നടത്തിയിട്ടുണ്ട്. സിനിമാ നയം കൊണ്ടുവരുന്നതിനായി കെഎസ്എഫ്ഡിസി ചെയർമാൻ ഷാജി എൻ. കരുൺ കൺവീനറായ കമ്മിറ്റി രൂപീകരിച്ചിരുന്നു. ഇവർ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.

അടൂർ ഗോപാലകൃഷ്ണനുൾപ്പെടെയുള്ള സിനിമ മേഖലയിലെ പ്രമുഖരുമായി ചർച്ച നടത്തിയിരുന്നു. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടും വിദ ഗ്ധ സമിതി റിപ്പോർട്ടുകളും വിവിധ സിനിമ സംഘടനകളുടെ അഭിപ്രായങ്ങളുൾപ്പെടുത്തി കോൺക്ലേവ് സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

സിനിമ മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും സാങ്കേതിക മേഖല മികവുറ്റതാക്കാനുമുള്ള ശ്രമങ്ങൾ നടക്കുകയാണ്. വിവിധ വികസന പരിപാടികൾ നടന്നുകൊണ്ടിരിക്കുകയാണെന്നും ജസ്റ്റിസ് ഹേമ കമ്മിറ്റി സമർപ്പിച്ച നിർദേശങ്ങൾ നിയമപരമായി നടപ്പിലാക്കി വരികയാണെന്നും മന്ത്രി പറഞ്ഞു.

ടി.കെ. ഗോവിന്ദൻ വർഗ വഞ്ചകൻ; പി.കെ. ശ്യാമളയുടെ കാര്യത്തിൽ എം.വി.ഗോവിന്ദന് പങ്കില്ല: എം.വി. ജയരാജൻ

അങ്കമാലി മഞ്ഞപ്രയിൽ മധ്യവയസ്കനെ വെടിവച്ച് കൊന്നു; തോക്കുമായി പ്രതി കീഴടങ്ങി

പത്മനാഭസ്വാമി വിഗ്രഹം, സച്ചിന്‍റെ ആത്മക്കഥ; സഞ്ജു സാംസണിന് ആദരിച്ച് ഗവർണർ

സിപിഎം ആരേയാണ് വെല്ലുവിളിക്കുന്നത്; കാരായി രാജന്‍റെ സ്ഥാനാർഥിത്വത്തിനെതിരേ രാഹുൽ മാങ്കൂട്ടത്തിൽ

പരിമിതമായ പ്രചാരണദിവസങ്ങൾ; തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിൽ ദുരൂഹത: കെ.സി. വേണുഗോപാൽ