രാഹുൽ ഈശ്വർ
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗ കേസിലെ പരാതിക്കാരിയെ അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട കേസിൽ രാഹുൽ ഈശ്വറിന് കോടതിയുടെ നോട്ടീസ്. കേസിൽ നേരത്തെ ജയിലിലായ രാഹുൽ ഈശ്വർ ജാമ്യത്തിലിറങ്ങിയ ശേഷവും യുവതിയെ അധിക്ഷേപിച്ചെന്ന് കാട്ടി അന്വേഷണ സംഘം സമർപ്പിച്ച ഹർജിയിലാണ് കോടതി നോട്ടീസ്. രാഹുലിന്‍റെ ജാമ്യം റദ്ദാക്കണമെന്നാണ് അന്വേഷണ സംഘം ഹർജിയിൽ പരാമർശിക്കുന്നത്.
ഈ മാസം 19 ന് നേരിട്ടോ അഭിഭാഷകൻ മുഖേനയോ ഹാജരാകണമെന്ന് തിരുവനന്തപുരം അഡീഷണൽ സിജെഎം കോടതി രാഹുലിനോട് നോട്ടീസ് വഴി ആവശ്യപ്പെട്ടിരിക്കുന്നത്. ജാമ്യം അനുവദിച്ചപ്പോൾ, പരാതിക്കാരിക്കെതിരേ മോശം പരാമർശങ്ങൾ നടത്തരുതെന്ന് കോടതി കർശന നിർദേശം നൽകിയിരുന്നു. ഈ വ്യവസ്ഥ ലംഘിക്കപ്പെട്ടുവെന്നുമാണ് പൊലീസ് കോടതിയെ അറിയിച്ചത്.