കെ. ബാബു

 
Kerala

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കെ. ബാബുവിന് കോടതിയുടെ സമൻസ്‌

അനധികൃത സ്വത്ത് സമ്പാദന കേസിൽ വ‍്യാഴാഴ്ച കലൂർ പിഎംഎൽഎ കോടതിയിൽ ഹാജരാകണമെന്നാണ് നിർദേശം

Aswin AM

തിരുവനന്തപുരം: തൃപ്പൂണിത്തുറ എംഎൽഎയും കോൺഗ്രസ് നേതാവുമായ കെ. ബാബുവിന് കോടതി സമൻസ് അയച്ചു. അനധികൃത സ്വത്ത് സമ്പാദന കേസിൽ വ‍്യാഴാഴ്ച കലൂർ പിഎംഎൽഎ കോടതിയിൽ ഹാജരാകണമെന്നാണ് നിർദേശം. 2007 മുതൽ 2016 വരെയുള്ള കാലഘട്ടത്തിൽ എംഎൽഎ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്നാണ് കേസ്.

ആദ‍്യം വിജിലൻസാണ് കേസ് അന്വേഷിച്ചത്. പിന്നീട് ഇഡിയും കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കെ. ബാബുവിന്‍റെ 25 ലക്ഷം രൂപയുടെ സ്വത്തുവകകൾ നേരത്തെ ഇഡി കണ്ടുകെട്ടിയിരുന്നു. അനധികൃതമായി നേടിയ പണം സ്ഥാവര ജംഗമ വസ്തുക്കളായി വാങ്ങി സ്വത്തിന്‍റെ ഭാഗമാക്കി എന്ന് ഇഡി ആരോപിച്ചിരുന്നു.

കസ്റ്റഡി കാലാവധി കഴിഞ്ഞു; രാഹുൽ വീണ്ടും ജയിലിലേക്ക്

താമരശേരി ഫ്രെഷ് കട്ട് ഫാക്റ്ററി സംഘർഷം: കേസിൽ പ്രതി ചേർത്തയാൾക്ക് മുൻകൂർ ജാമ‍്യം

ഐഷ പോറ്റി വർഗ വഞ്ചക; ഒരു വിസ്മയവും കേരളത്തിൽ നടക്കില്ല: എം.വി. ഗോവിന്ദൻ

ജി. സഞ്ജു ക‍്യാപ്റ്റൻ; സന്തോഷ് ട്രോഫിക്കുള്ള കേരള ടീമായി

കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് പൊലീസ് കസ്റ്റഡിയിൽ