ശബരിമലയിലെ അരവണ പ്ലാന്‍റ്. file
Kerala

''ശബരിമലയിൽ നിരോധിച്ച അരവണ ഭക്ഷ്യയോഗ്യം''; വിതരണാനുമതി തേടി ദേവസ്വം ബോർഡ്

സാമ്പിൾ പരിശോധനയിൽ അരവണയിൽ കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നില്ല

MV Desk

കോട്ടയം: കീടനാശിനി കലർന്ന ഏലയ്ക്ക ചേർത്തുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് നിരോധിച്ചിരുന്ന അരവണ ഭക്ഷ്യയോഗ്യമെന്ന് കണ്ടെത്തിയതായി ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ. അനന്തഗോപൻ. എന്നാൽ ഇതിന്‍റെ വിതരണവുമായി ബന്ധപ്പെട്ട് കോടതിയുടെ അനുമതി ലഭിക്കണമെന്നും ഇതിനായി അപേക്ഷ നൽകിയതായും അദ്ദേഹം വ്യക്തമാക്കി.

അരവണയിൽ കീടനാശിനിയുടെ സാന്നിധ്യമുണ്ടെന്നായിരുന്നു ആക്ഷേപം. ഇതേ തുടർന്ന ഏലയ്ക്ക ചേർത്തുള്ള അരവണയുടെ നിർമ്മാണം നിർത്തിവച്ചിരുന്നു. എന്നാൽ സാമ്പിൾ പരിശോധനയിൽ അരവണയിൽ കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി സുപ്രീംകോടതിക്ക് കൈമാറി. അരേവണ നിരോധന മൂലമുണ്ടായ 6 കോടിയുടെ നഷ്ടം ഈടാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും ദേവസ്വം ബോർഡ് പ്രസിഡന്‍റ് ആവശ്യപ്പെട്ടു.

അടിമുടി യുഡിഎഫ് തരംഗം; കാലിടറി എൽഡിഎഫ്, നില മെച്ചപ്പെടുത്തി ബിജെപി

മണ്ണാർക്കാട് നഗരസഭയിലെ എൽഡിഎഫ് സ്ഥാനാർഥിക്ക് ആകെ ലഭിച്ചത് ഒരേ ഒരു വോട്ട്

തെരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് ലീഗ് പ്രവർത്തകന് ദാരുണാന്ത്യം

സന്നിധാനത്ത് ട്രാക്റ്റർ മറിഞ്ഞ് അപകടം; 8 പേർക്ക് പരുക്ക്

മെസിക്കൊപ്പം പന്ത് തട്ടി രേവന്ത് റെഡ്ഡി