പിഎം ശ്രീ പദ്ധതിയിൽ എതിർപ്പ് തുടരും; സിപിഐ എക്സിക‍്യൂട്ടീവ് തീരുമാനം
file
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്‍റെ വിദ‍്യാഭ‍്യാസ പദ്ധതിയായ പിഎം ശ്രീ പദ്ധതിയിൽ എതിർപ്പ് തുടരാൻ സിപിഎം എക്സിക‍്യൂട്ടിവ് തീരുമാനം. ബുധനാഴ്ച ചേർന്ന നേതൃയോഗത്തിലാണ് ഇക്കാര‍്യം തീരുമാനമായത്.
നേരത്തെ സ്വീകരിച്ച നിലപാടിൽ യാതൊരു വിട്ടുവീഴ്ചയും വേണ്ടെന്നാണ് യോഗത്തിൽ തീരുമാനമായിരിക്കുന്നത്. പിഎം ശ്രീ പദ്ധതിയുടെ മറവിൽ ദേശീയ വിദ‍്യാഭ‍്യാസ നയം നടപ്പാക്കാനാണ് കേന്ദ്രത്തിന്‍റെ നീക്കമെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു സിപിഐ എതിർപ്പുമായി രംഗത്തെത്തിയത്.