Kerala

ഗോവ ഗവർണറുടെ വാഹന വ്യൂഹത്തിലേക്ക് കാർ ഓടിച്ചു കയറ്റി; സിപിഎം ജില്ലാ സെക്രട്ടറിയുടെ മകനെ പിഴ ഇടാക്കി വിട്ടയച്ചു

ഞായറാഴ്ച കോഴിക്കോട് മൊഫ്യൂസൽ സ്റ്റാൻഡിനടുത്തുവെച്ചായിരുന്നു സംഭവം

കോഴിക്കോട്: ഗോവ ഗവർണറുടെ വാഹന വ്യൂഹത്തിലേക്ക് കാർ ഓടിച്ചു കയറ്റിയ യുവാവിനെതിരെ കേസെടുക്കാത്ത പൊലീസ് നടപടി വിവാദത്തിൽ. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ മകനാണ് ഓടിച്ചു കയറ്റിയത്. സുരക്ഷാ വീഴ്ച പരിശോധിക്കുമെന്ന് ഗോവ രാജ്ഭവൻ വ്യക്തമാക്കി.

ഞായറാഴ്ച കോഴിക്കോട് മൊഫ്യൂസൽ സ്റ്റാൻഡിനടുത്തുവെച്ചായിരുന്നു സംഭവം. ജൂലിയസ് നികിതാസിന് കസബ പൊലീസ് പിഴയിട്ടെങ്കിലും കേസെടുത്തിരുന്നില്ല. ട്രാഫിക് നിയമം ലംഘിച്ചതിന് 1000 രൂപ പിഴയിട്ട് വിട്ടയക്കുകയായിരുന്നു.

ട്രംപ് അയയുന്നു, അഭിനന്ദനവുമായി മോദി

ശ്രീനാരായണ ഗുരു ജയന്തി: ഗവർണറും മുഖ്യമന്ത്രിയും പങ്കെടുക്കും

പകുതി വില തട്ടിപ്പ്: അന്വേഷണസംഘത്തെ പിരിച്ചുവിട്ടു

എച്ച്-1ബി വിസ നിയമത്തിൽ വൻ മാറ്റങ്ങൾ

ഭാര്യയെ വെട്ടിക്കൊന്ന് 17 കഷ്ണങ്ങളാക്കിയ യുവാവ് അറസ്റ്റില്‍