muttil tree felling 
Kerala

മുട്ടിൽ മരംമുറി: കർഷകർക്ക് നോട്ടീസ് നൽകിയതിനെതിരെ സിപിഎം സമരത്തിന്

കർഷകർക്ക് നോട്ടീസ് അയച്ചത് സ്വാഭാവിക നടപടിക്രമം മാത്രമാണെന്നാണ് റവന്യൂ വകുപ്പിന്‍റെ വിശദീകരണം

MV Desk

വയനാട്: മുട്ടിൽ മരംമുറിക്കേസിൽ ആദിവാസികൾ ഉൾപ്പെടെയുള്ള കർഷകർക്കും പിഴയടക്കാൻ നോട്ടീസ് നൽകിയ റവന്യൂ വകുപ്പിനെതിരെ സമരത്തിനൊരുങ്ങി സിപിഎം.

മുഖ്യ പ്രതികളായ റോജി അഗസ്റ്റിനുൾപ്പെടെയുള്ള അഗസ്റ്റിൻ സഹോദരങ്ങളെ രക്ഷിക്കാൻ റവന്യൂ ഉദ്യോഗസ്ഥൻ ശ്രമിക്കുന്നതായി ജില്ലാ സെക്രട്ടറി പി ഗഗാറിൻ ആരോപിച്ചു. കർഷകർക്ക് നൽകിയ പിഴ നോട്ടീസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് സിപിഎം മുട്ടിൽ സൗത്ത് വില്ലേജ് ഓഫീസ് ഉപരോധിക്കും.

അതേസമയം, കർഷകർക്ക് നോട്ടീസ് അയച്ചത് സ്വാഭാവിക നടപടിക്രമം മാത്രമാണെന്നാണ് റവന്യൂ വകുപ്പിന്‍റെ വിശദീകരണം. കെഎൽ‌സി നയപ്രകാരം കർഷകരും മരം വാങ്ങിയവരും ഒരുപോലെ കുറ്റക്കാരാണ്. അതിനാൽ നടപടിക്രമങ്ങൾ പാലിക്കാതിരിക്കാനാവില്ലെന്ന് അധികൃതർ വ്യക്തമാക്കി.

കേസിൽ മുഖ്യാസൂത്രകനായ റോജി അഗസ്റ്റിൻ ഉൾപ്പെടെ 35 പേർക്കാണ് പിഴയടയ്ക്കാൻ റവന്യൂവകുപ്പ് നോട്ടീസ് നൽകിയിരിക്കുന്നത്. 35 കേസുകളിലായി എട്ടുകോടി രൂപയാണ് പിഴയായി ഈടാക്കുക.മുറിച്ചുകടത്തിയ മരത്തിന്‍റെ മൂന്നിരട്ടിവരെയാണ് പിഴ അടയ്ക്കേണ്ടിവരിക. ഒരുമാസത്തിനകം തുക അടയ്ക്കണമെന്നാണ് നോട്ടീസിൽ നിർദേശിച്ചിരിക്കുന്നത്. അല്ലെങ്കിൽ സ്വത്ത് കണ്ടുകെട്ടൽ നടപടി ആരംഭിക്കുമെന്നും നോട്ടീസിൽ പറയുന്നു.

മുട്ടിൽ മരംമുറി കേസിൽ അഗസ്റ്റിൻ സഹോദരന്മാർക്ക് തിരിച്ചടി; വനംവകുപ്പ് നടപടിക്കെതിരായ അപ്പീൽ തള്ളി

"തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ മുന്നിലുണ്ടാവണം'': തരൂരിനെ വീട്ടിലെത്തി കണ്ട് സതീശൻ

മുൻ നക്സൽ നേതാവ് വെള്ളത്തൂവൽ സ്റ്റീഫൻ അന്തരിച്ചു

മത്സരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തൊട്ടാകെ പോസ്റ്ററുകൾ; മൂഡില്ലെന്ന് മുരളീധരൻ

ഐപിഎസ് ഉദ്യോഗസ്ഥർക്ക് കേന്ദ്ര ഡെപ്യൂട്ടേഷൻ നിർബന്ധമാക്കി ആഭ്യന്തര മന്ത്രാലയം