പാലക്കാട്: ഒറ്റപാലം സിപിഎം ഏരിയാ സമ്മേളനത്തിൽ ജില്ലാ നേതൃത്വത്തിന് രൂക്ഷ വിമർശനം. പാലക്കാട് മണ്ഡലത്തിൽ സംഘടന ദുർബലമായി പ്രവർത്തിക്കുന്നുവെന്നും യുവാക്കളെ കൊണ്ടുവരുന്നതിൽ പാർട്ടി പരാജയപ്പെട്ടുവെന്നും ഗ്രൂപ്പ് ചർച്ചയിൽ ആക്ഷേപം ഉയർന്നു.
പൊളിറ്റ് ബ‍്യൂറോ അംഗം എ. വിജയരാഘവനെ പാലക്കാട് ലോക്സഭ സ്ഥാനാർഥിയാക്കിയതിനെതിരേയും ഒറ്റപാലത്ത് 8 ലോക്കൽ സെക്രട്ടറിമാരെ ഒഴിവാക്കി പുതിയ ഏരിയാ കമ്മിറ്റി രൂപികരിച്ചതിനെതിരേയും വിമർശനമുണ്ടായി. ജില്ലാ കമ്മിറ്റിയുടെ മൂക്കിന് താഴെയുള്ള പാലക്കാട് മണ്ഡലത്തിൽ പാർട്ടി ദുർബലമായത് എങ്ങനെയെന്നായിരുന്നു പ്രതിനിധികളുടെ ചോദ്യം.