എ.എ. റഹീം
തിരുവനന്തപുരം: തനിക്കും കുടുംബത്തിനുമെതിരേ സൈബർ അധിക്ഷേപം നടത്തിയെന്ന എ.എ. റഹീം എംപിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. തിരുവനന്തപുരം മെഡിക്കൽ കോളെജ് പൊലീസാണ് ബിഎൻഎസ് 78,79, 352 വകുപ്പുകൾ ചുമത്തി കേസെടുത്തത്.
തന്‍റെയും ഭാര‍്യയുടെയും വ‍്യക്തിത്വത്തെ ബാധിക്കുന്നതാണ് ഫെയ്സ്ബുക്ക് പോസ്റ്റ് എന്നും സമൂഹമാധ‍്യമത്തിലൂടെ തന്‍റെയും ഭാര‍്യയുടെയും ചിത്രങ്ങൾ വച്ചാണ് അധിക്ഷേപ പോസ്റ്റുകൾ വന്നതെന്നും പരാതിയിൽ പറയുന്നു.